തോർന്നിടാതെ

തോർന്നിടാതെ മഞ്ഞോർമ്മകൾ

രാവു നീന്തി നിൻ തൂവലിൽ

മിഴിനീർ മുകിലായ് മഴയായ് അടരാൻ
തനിയേ ഞാൻ വരാം തണലായ് അരികെ

തീ മുറിവാകെ എരിയും നോവാകെ നീർ മലരായ്
എന്നോമൽ പൂങ്കാറ്റിതളായ് കനിവായ് കണ്ണോരം നീ
ഈ അണയാ നിലവായ് രാവോളം ഞാൻ നീറി
മൊഴിയില്ലാതെ വാ അലിവായ് ഈറൻ ചിരാതുമായ്
ചിറകാർന്നുയരാൻ കണമായ് പൊഴിയാൻ
പിരിയാം ഓർമ്മയായ് കനലായ് വഴിയേ
തേങ്ങലായി എന്നോർമ്മകൾ മാഞ്ഞിടാതെ നിൻ തൂവലിൽതിരയായ് ഉയരാൻ കടലായ് നീയുണർന്നു
ഉറവായ് ഒഴുകാൻ നദിയായ് തീർന്നുവോ
തിരിയായ് തെളിയാൻ ഉയിരായ് നീയണഞ്ഞോ
ചിരിയാൽ തുഴയാൻ തുണയായ്ക്കൂടയോ

പനിനീരിതളായ് വെയിലായ് പടരാൻ തിരികെ ഞാൻ വരാം ഇമപോൽ പിടയാതരികെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thornnidathe