അനുപമ പരമേശ്വരൻ

Anupama E Parameswaran
അനുപമ ഇ പരമേശ്വരൻ

അനുപമ ഇ പരമേശ്വരൻ. സ്വദേശം ഇരിങ്ങാലക്കുട. സ്കൂൾ വിദ്യാഭ്യാസം, ഡോണ്‍ ബോസ്കോ സെൻട്രൽ സ്കൂൾ , നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായിരുന്നു. ഇപ്പോൾ കോട്ടയം സി എം എസ് കോളേജിൽ ബി എ ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിന് പഠിക്കുന്നു.

അച്ഛൻ ഇ പരമേശ്വരൻ വിദേശത്ത് ജോലി ചെയ്യുന്നു, അമ്മ സുനിത പരമേശ്വരൻ. സഹോദരൻ അക്ഷയ് പരമേശ്വരൻ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പ്രേമം എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അനുപമ ചലച്ചിത്രലോകത്തേക്ക് കടന്നിരിക്കയാണ്. ഒരു ഫെയ്സ്ബൂക്കിലെ കാസ്റ്റിംഗ് കോൾ കണ്ട് കൂട്ടുകാരികൾ നിർബന്ധിച്ചപ്പോഴാണത്രേ സിനിമയിൽ റോളിനായി അപേക്ഷിച്ചത്. നൃത്തം, സംഗീതം, അഭിനയം ഇവ മൂന്നും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന  അനുപമ ഇരിങ്ങാലക്കുടയിലെ ഒരു നാടക സംഘത്തിൽ സജീവമാണ്.

അനുപമയുടെ ഫെയ്സ് ബുക്ക്‌ പേജ് ലിങ്ക് ചുവടെ 

Anupama E Parameswaran