അച്ചുവിന്റെ അമ്മ
സുഹൃത്തുക്കളെപ്പോലെ ജീവിക്കുകയും പരസ്പരം ആഴത്തിൽ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്നവരാണ് അമ്മ വനജയും മകൾ അച്ചുവും. എന്നാൽ അവളുടെ അച്ഛനാരെന്നു മാത്രം അമ്മ വെളിപ്പെടുത്തുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ ബന്ധത്തിൽ വിള്ളലുകളുണ്ടാവുന്നു.
Actors & Characters
Actors | Character |
---|---|
കെ പി വനജ | |
അശ്വതി | |
കുഞ്ഞിലച്ചേടത്തി | |
മൂത്തുമ്മ | |
ഇമ്മനുവൽ ലിജോ ജോൺ | |
അബ്ദുക്ക | |
പൗലോസ് | |
കണ്ടക്ടർ | |
കിളി | |
പച്ചക്കറിക്കാരി | |
അയൽക്കാരി | |
സർദാർജി | |
Main Crew
കഥ സംഗ്രഹം
എൽ. ഐ. സി ജീവനക്കാരിയായ വനജ മകൾ അച്ചുവിനെ (അശ്വതി) ഒറ്റയ്ക്കാണ് വളർത്തിയത്. അച്ഛനില്ലാതെ വളർന്ന മകൾക്ക് ഒരു സുഹൃത്തായി വനജ നില കൊണ്ടു. കുട്ടിക്കാലത്ത് അച്ഛനെപ്പറ്റി ചോദിക്കുമായിരുന്നപ്പോൾ ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയിരുന്ന അമ്മയോട് പിന്നീട് ആ ചോദ്യം മകൾ ചോദിച്ചില്ല. അമ്മയെ ചതിച്ചോ ഉപേക്ഷിച്ചോ പോയിരിക്കാവുന്ന അയാളെപ്പറ്റി ചോദിച്ച് അമ്മയെ വേദനിപ്പിക്കേണ്ടെന്ന് അച്ചു കരുതുന്നു.ചുറ്റുപാടുകളിൽ നിന്നും ഭർത്താവിനെപ്പറ്റിയുള്ള ചോദ്യങ്ങളുണ്ടാകുമ്പോൾ അമ്മ സമ്മർദ്ദത്തിലാവാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ചു വക്കീലായ ഇമ്മാനുവൽ ജോൺ എന്ന ഇജോയുമായി പ്രണയത്തിലാവുന്നു. ഇക്കാര്യം അമ്മയോട് പങ്കു വെച്ചപ്പോൾ ഇജോയുടെ വീട്ടുകാരെ കാണാനായി വനജ ആവശ്യപ്പെടുന്നു. ഇജോ അനാഥനാണെന്നും സാമ്പത്തിക ബാധ്യത മൂലം കുടുംബാംഗങ്ങൾ കൂട്ടാത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമറിഞ്ഞ വനജ അവരുടെ വിവാഹത്തിന് വിസമ്മതിക്കുന്നു. ഇത് അമ്മയ്ക്കും മകൾക്കുമിടയിൽ ഭിന്നതയുണ്ടാക്കുന്നു. അമ്മയുമായി തർക്കത്തിലായ അച്ചു അവളുടെ അച്ഛനെപ്പറ്റി അറിയണമെന്ന് വാശി പിടിച്ചുവെങ്കിലും വനജ ഒന്നും തുറന്നു പറയുന്നില്ല. ഒടുവിൽ വീട് വീട്ടിറങ്ങി ഇജോയുടെ അടുക്കലെത്തിയ അച്ചുവിനോട് അമ്മയുമായി പിരിയരുതെന്നും തിരികെപ്പോവണമെന്നും ഇജോ പറഞ്ഞു. അത് കൂട്ടാക്കാതെ അച്ചു അവളുടെ സുഹൃത്തിന്റെ വീട്ടിൽ തങ്ങുന്നു.എന്നാൽ അവിടം സുരക്ഷിതമല്ലെന്നറിഞ്ഞ അച്ചു മറ്റു താവളങ്ങൾ തേടിപ്പോയെങ്കിലും തനിക്കെവിടെയും ഇടമില്ലെന്നു കണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.
ആശുപത്രിയിലായ അച്ചുവിനെക്കാണാൻ അമ്മയെത്തിയിട്ടും അമ്മയോട് സംസാരിക്കാൻ അവൾ തയ്യാറാവുന്നില്ല.
ആശുപത്രിയിൽ വച്ച് തന്റെ മകളെ നിറഞ്ഞ മനസോടെ ഇജോയെ ഏൽപ്പിച്ചു കൊണ്ട് വനജ തന്റെ കഴിഞ്ഞ കാലത്തെപ്പറ്റി ഇജോയോട് വെളിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
എന്തു പറഞ്ഞാലും |
ഗിരീഷ് പുത്തഞ്ചേരി | ഇളയരാജ | കെ എസ് ചിത്ര |
2 |
ശ്വാസത്തിൻ താളം തെന്നലറിയുമോ |
ഗിരീഷ് പുത്തഞ്ചേരി | ഇളയരാജ | കെ ജെ യേശുദാസ്, മഞ്ജരി |
3 |
താമരക്കുരുവിക്ക് തട്ടമിട്കീരവാണി |
ഗിരീഷ് പുത്തഞ്ചേരി | ഇളയരാജ | മഞ്ജരി |