പി വി ഗംഗാധരൻ

P V Gangadharan
പി വി ഗംഗാധരൻ-നിർമ്മാതാവ്-ചിത്രം
Date of Birth: 
Friday, 1 January, 1943
Date of Death: 
Friday, 13 October, 2023

കെടിസി ഗ്രൂപ് സ്ഥാപകനായ പി വി സാമിയുടെയും മാധവിയുടെയും മകനായി കോഴിക്കോട് ജനിച്ചു. ആഴ്ചവട്ടം സ്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസിലെ ഒരു സ്വകാര്യ കോളേജില്‍ നിന്നും അദ്ദേഹം ഓട്ടോമൊബൈൽ എഞ്ചിനിയറിംങ്ങിൽ ഡിപ്ലോമയും നേടി. 

1965 -ൽ മദ്രാസിൽ നിന്ന് മടങ്ങിവന്ന ശേഷം ഒരു ട്രാൻസ്പോർട്ട് കമ്പനി തുടങ്ങിയ ഗംഗാധരൻ താമസിയാതെ ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കുകയും അതിന്റെ കീഴിൽ ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയഭാരതി എന്നിവർ പ്രധാന വേഷം ചെയ്ത സുജാത എന്ന ചലച്ചിത്രം നിർമ്മിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവായി തുടക്കം കുറിച്ചു. തുടർന്ന് അങ്ങാടിഒരു വടക്കൻ വീരഗാഥവീണ്ടും ചില വീട്ടുകാര്യങ്ങൾകാണാക്കിനാവ്അച്ചുവിന്റെ അമ്മനോട്ട്ബുക്ക്ശാന്തം.. തുടങ്ങി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകൾ നിർമ്മിച്ചു. 22 ചിത്രങ്ങൾ നിർമിച്ചിട്ടുള്ള അദ്ദേഹം ഹരിഹരൻ, ഐ.വി.ശശി, ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, പ്രിയദർശൻ, വി.എം.വിനു, രോഷൻ ആൻഡ്രൂസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോൻ, ജയരാജ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

പിവിഎസ് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവി, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്, ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ്, കെ എസ് ഡി എഫ് ഡി സി ഡയറക്ടർ, കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ, ചലച്ചിത്ര നിർമാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഇദ്ദേഹം 1961 -മുതൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്ന ഇദ്ദേഹം 2005 -മുതൽ എഐസിസി അംഗവുമായിരുന്നു. 2011 -ൽ കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.

2023 ഒക്റ്റോബറിൽ പി വി ഗംഗാധരൻ അന്തരിച്ചു. മുൻ അഡ്വ ജനറൽ രത്നസിങ്ങിന്റെ മകൾ ഷെറിനാണ് ഭാര്യ. എസ്ക്യൂബ് സിനിമാസ് എന്ന സിനിമാനിർമ്മാണ കമ്പനിയുടെ ഉടമകളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ.