Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post datesort descending
Artists മേഘനാ നായിഡു വ്യാഴം, 27/01/2011 - 00:53
ബാനർ ആരോമ മൂവീസ് വ്യാഴം, 27/01/2011 - 00:55
Film/Album ആഗസ്റ്റ് 15 വ്യാഴം, 27/01/2011 - 00:59
Artists പ്രമോദ് പപ്പൻ വ്യാഴം, 27/01/2011 - 01:43
നിർമ്മാണം ജഗദീഷ് ചന്ദ്രൻ വ്യാഴം, 27/01/2011 - 01:45
Artists നമിത വ്യാഴം, 27/01/2011 - 01:47
Artists ആശിഷ് വിദ്യാർത്ഥി വ്യാഴം, 27/01/2011 - 01:48
Artists റോയ് വ്യാഴം, 27/01/2011 - 01:53
നിർമ്മാണം ഫാദർ മൈക്കൾ പനച്ചിക്ക വ്യാഴം, 27/01/2011 - 01:54
Film/Album കന്മഴ പെയ്യും മുൻപേ വ്യാഴം, 27/01/2011 - 01:58
നിർമ്മാണം മിലൻ ജലീൽ വ്യാഴം, 27/01/2011 - 02:01
Artists ബെന്നി ആശംസ വ്യാഴം, 27/01/2011 - 02:08
നിർമ്മാണം വി സോമനാഥ് വ്യാഴം, 27/01/2011 - 02:09
നിർമ്മാണം അമ്പിളി നെടുങ്കുന്നം വ്യാഴം, 27/01/2011 - 02:09
Artists വിജയ് കൃഷ്ണ വ്യാഴം, 27/01/2011 - 02:11
Artists ആർ എച്ച് അശോക് വ്യാഴം, 27/01/2011 - 02:12
Artists ധന്യാ മാധവൻ വ്യാഴം, 27/01/2011 - 02:14
Artists കെ എസ് ഹരിഹരൻ വ്യാഴം, 27/01/2011 - 02:15
Artists അനിൽ വാടാനംകുറിശ്ശി വ്യാഴം, 27/01/2011 - 02:16
Artists ജ്യോതിസ് കൃഷ്ണ വ്യാഴം, 27/01/2011 - 02:17
Artists അനിൽ കെ നായർ വ്യാഴം, 27/01/2011 - 21:55
Artists വിജു രാമചന്ദ്രൻ വ്യാഴം, 27/01/2011 - 21:58
Film/Album കയം വ്യാഴം, 27/01/2011 - 22:05
Artists ടി ദീപേഷ് വ്യാഴം, 27/01/2011 - 22:09
Artists ഡോ വത്സലൻ വാതുശ്ശേരി വ്യാഴം, 27/01/2011 - 22:10
നിർമ്മാണം ഇസ്മയിൽ വി സി വ്യാഴം, 27/01/2011 - 22:12
Artists ജോസ് തെറ്റയിൽ വ്യാഴം, 27/01/2011 - 22:14
Artists അർച്ചിത വ്യാഴം, 27/01/2011 - 22:15
ബാനർ വി സി ഐ റിലീസ് വ്യാഴം, 27/01/2011 - 22:17
Film/Album നഖരം വ്യാഴം, 27/01/2011 - 22:18
ബാനർ ന്യൂ ലൈൻ മൂവീസ് വ്യാഴം, 27/01/2011 - 22:22
Artists എസ് ആർ രവീന്ദ്രൻ വ്യാഴം, 27/01/2011 - 22:59
നിർമ്മാണം ലൂസിയാമ്മ വ്യാഴം, 27/01/2011 - 23:00
Artists അപ്പുണ്ണി ശശി ഇരഞ്ഞിക്കൽ വ്യാഴം, 27/01/2011 - 23:02
Artists അലീന അലി അക്ബർ വ്യാഴം, 27/01/2011 - 23:02
Film/Album അച്ഛൻ വ്യാഴം, 27/01/2011 - 23:04
ബാനർ ദി മീഡിയ വിൻഡോ ക്രിയേഷൻസ് വെള്ളി, 28/01/2011 - 21:11
ബാനർ ശ്രീ ഗോകുലം റിലീസ് വെള്ളി, 28/01/2011 - 21:12
നിർമ്മാണം കെ സി ജയിംസ് വെള്ളി, 28/01/2011 - 21:15
Artists രാജേഷ് കണ്ണങ്കര വെള്ളി, 28/01/2011 - 21:16
Artists അമല പോൾ വെള്ളി, 28/01/2011 - 21:18
Artists നിമിഷ സുരേഷ് വെള്ളി, 28/01/2011 - 21:19
Artists മനോജ് തോമസ് വെള്ളി, 28/01/2011 - 21:23
Artists സുരേന്ദ്രനാഥ് വെള്ളി, 28/01/2011 - 21:24
Film/Album ഇതു നമ്മുടെ കഥ വെള്ളി, 28/01/2011 - 21:25
ബാനർ മൈത്രി വിഷ്വത്സ് വെള്ളി, 28/01/2011 - 21:30
Artists തോമസ് തോപ്പിൽക്കുടി വെള്ളി, 28/01/2011 - 21:33
Artists വെട്ടുകിളി പ്രകാശ് വെള്ളി, 28/01/2011 - 21:44
Film/Album കുടുംബശ്രീ ട്രാവത്സ് വെള്ളി, 28/01/2011 - 21:54
Lyric തപ്പും തകിലടി പെരുകും വെള്ളി, 28/01/2011 - 22:35

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഡാനി ജോൺ Sat, 27/03/2021 - 15:54
ഹെറാൾഡ് Sat, 27/03/2021 - 15:49
ജെയിൻ എം പി Sat, 27/03/2021 - 15:42 Comments opened
ഫ്രാൻസിസ് ടി എസ് Sat, 27/03/2021 - 15:39
നിറഭേദങ്ങൾ വെള്ളി, 19/03/2021 - 19:34
ചതുരംഗം വെള്ളി, 19/03/2021 - 19:33
ഒരിടത്തൊരു ഫയൽവാൻ വെള്ളി, 19/03/2021 - 19:32 Comments opened
വെള്ളരിക്കാപ്പട്ടണം വെള്ളി, 19/03/2021 - 19:31 Comments opened
സ്നേഹമുള്ള സിംഹം വെള്ളി, 19/03/2021 - 19:30
അഗ്നിമുഹൂർത്തം വെള്ളി, 19/03/2021 - 19:29
വിട പറയാൻ മാത്രം വെള്ളി, 19/03/2021 - 19:28 Comments opened
ഒരുക്കം വെള്ളി, 19/03/2021 - 19:27 Comments opened
എന്റെ പൊന്നുതമ്പുരാൻ വെള്ളി, 19/03/2021 - 19:26
മംഗല്യസൂത്രം വെള്ളി, 19/03/2021 - 19:26
ചാർളി ചാപ്ലിൻ വെള്ളി, 19/03/2021 - 19:24
ഗ്രീറ്റിംഗ്‌സ് വെള്ളി, 19/03/2021 - 19:22
സ്വർണ്ണപ്പക്ഷികൾ വെള്ളി, 19/03/2021 - 19:22 Comments opened
സത്യഭാമയ്ക്കൊരു പ്രേമലേഖനം വെള്ളി, 19/03/2021 - 19:15
മഹാത്മ വെള്ളി, 19/03/2021 - 19:14
മദാലസ വെള്ളി, 19/03/2021 - 19:10 പോസ്റ്റർ ചേർത്തു - കടപ്പാട് : രാജ് ആർക്കൈവ്സ്
പുതുക്കോട്ടയിലെ പുതുമണവാളൻ വെള്ളി, 19/03/2021 - 19:09
സത്യഭാമയ്ക്കൊരു പ്രേമലേഖനം വെള്ളി, 19/03/2021 - 19:08
മഹാത്മ വെള്ളി, 19/03/2021 - 19:07
സങ്കീർത്തനം പോലെ വെള്ളി, 19/03/2021 - 19:06
ഗന്ധർവ്വരാത്രി വെള്ളി, 19/03/2021 - 19:04
ലവകുശ വെള്ളി, 19/03/2021 - 19:03
ഒറ്റക്കൊരു കാമുകൻ വെള്ളി, 19/03/2021 - 19:01
ലോകനാഥൻ ഐ എ എസ് വെള്ളി, 19/03/2021 - 18:59 ഡബ്ബിങ് തിരുത്തി
യെസ് യുവർ ഓണർ വെള്ളി, 19/03/2021 - 18:58
വിൻഡ്റൈസ് ചൊവ്വ, 26/01/2021 - 13:07
സംഗീത് സ്റ്റുഡിയോ ചൊവ്വ, 26/01/2021 - 12:54
ജയേഷ് ചൊവ്വ, 26/01/2021 - 12:31
ജയേഷ് ചൊവ്വ, 26/01/2021 - 12:31
നജീബ് എം എസ് ചൊവ്വ, 26/01/2021 - 12:23
വിൻസെൻ്റ് കെ വി ചൊവ്വ, 26/01/2021 - 12:21
ജോസി പീറ്റർ ചൊവ്വ, 26/01/2021 - 12:20
ലെനു ചൊവ്വ, 26/01/2021 - 12:17
രജിത് ജോർജ്ജ് ചൊവ്വ, 26/01/2021 - 12:16
ഷോമി ഡേവിസ് ബുധൻ, 13/01/2021 - 21:33
റിസൻ എം ആർ Sun, 10/01/2021 - 20:10
റിസൻ എം ആർ Sun, 10/01/2021 - 20:03
പ്രേംജീ എ ജെ വ്യാഴം, 07/01/2021 - 18:54
പ്രേംജീ എ ജെ വ്യാഴം, 07/01/2021 - 18:51
വിലാസിനി വ്യാഴം, 07/01/2021 - 18:48
വിലാസിനി വ്യാഴം, 07/01/2021 - 18:06
ഷാൻ റഹ്മാൻ വ്യാഴം, 07/01/2021 - 17:51
ലാസ്റ്റ് ബെഞ്ച് വ്യാഴം, 07/01/2021 - 16:55
ജസ്റ്റ് മാരീഡ് വ്യാഴം, 07/01/2021 - 16:54
നമ്പൂതിരി യുവാവ്@43 വ്യാഴം, 07/01/2021 - 16:51
ഒളിപ്പോര് വ്യാഴം, 07/01/2021 - 16:49

Pages