നമിത

Namitha

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1981-ൽ ഗുജറാത്തിലെ സൂറത്തിൽ ജനിച്ചു. 1998-ൽ തന്റെ പതിനേഴാമത്തെ വയസ്സിൽ സൗന്ദര്യമത്സരത്തിൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ൽ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തിൽ തേഡ് റണ്ണറപ്പായി നമിത. തുടർന്ന് മോഡലിംഗ് ചെയ്യാൻ തുടങ്ങി. വിവിധ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി. മോഡലിംഗ് നമിതയെ സിനിമയിലേയ്ക്കെത്താൻ സഹായിച്ചു. 2002-ൽ Sontham എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. Engal Anna എന്ന വിജയകാന്ത് ചിത്രത്തിലാൺ` തമിഴിൽ ആദ്യമായി അഭിനയിയ്ക്കുന്നത്.

മലയാളത്തിൽ കലാഭവൻ മണി നായകനായ ബ്ലാക്ക് സ്റ്റാലിയൻ എന്ന ചിത്രത്തിലൂടെയാണ് നമിത മലയാളത്തിലെത്തുന്നത്. പിന്നീട് 2016-ൽ പുലിമുരുകൻ എന്ന സിനിമയില മോഹൻലാലിനോടൊപ്പം അഭിനയിച്ചു. ഗ്ലാമർ റോളുകളിലാണ് നമിത കൂടുതലും അഭിനയിച്ചിട്ടുള്ളത്. തെലുങ്കു,തമിഴ്,കന്നഡ,മലയാളം എന്നീ ഭാഷകളിലെ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ജപ്പാനീസ് മീഡിയ സ്റ്റേഷനായ ടോക്കിയൊ ടിവി 2012-ൽ ദ് മോസ്റ്റ് ബ്യൂട്ടീഫുൾ പേഴ്സൺ ഇൻ ഇന്ത്യയായി നമിതയെ തിരഞ്ഞെടുത്തു.

നമിതയുടെ വിവാഹം 2017-ലായിരുന്നു. വീരേന്ദ്ര തിരുപ്പതിയെയാണ് വിവാഹം ചെയ്തത്. 2019-ൽ രാഷ്ട്രീയ്ക്കത്തിലേയ്ക്ക് പ്രവേശിച്ച നമിത ബി ജെ പിയിൽ അംഗത്വമെടുത്തു.