ഷോമി ഡേവിസ്

Shomy Davis

എരവിമംഗലം പാറയ്ക്കൽ ഡേവിസിൻ്റെ മകനാണു ഷോമി ഡേവിസ്. ഇരുപത്തിയാറു വർഷമായി ഈ രംഗത്തുള്ള ഷോമി നെല്ലിക്കുന്ന് പള്ളിയിലെ ക്വയറിലെ ഡ്രം വായിച്ചാണു സംഗീതജീവിതമാരംഭിക്കുന്നത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചേട്ടൻ പോളിയോടൊപ്പമായിരുന്നു അരങ്ങേറ്റം. പതിമൂന്നാം വയസ്സിൽ ട്രിച്ചൂർ വേവ്സിൽ അംഗമായി ഗാനമേളകൾക്ക് ഡ്രം വായിച്ചു തുടങ്ങി. പിന്നീട് ചേതനാ മ്യൂസിക് അക്കാഡമിയിൽ ജോബോയ് മാഷിനു കീഴിൽ ഷോമി ഡ്രംസ് അഭ്യസിച്ചു. അവിടെ നിന്ന് ട്രിനിറ്റി കോളേജിൻ്റെ ഗ്രേഡുകൾ ഒന്നൊന്നായി കീഴടക്കി. എട്ടാം ഗ്രേഡ് ഹോൾഡറാണു ഇപ്പോൾ. 

പ്രശസ്ത സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിലുള്ള റക്സ് ബാൻഡിലെ പ്രധാന ഡ്രമ്മറാണു.