തപ്പും തകിലടി പെരുകും

ശുഭദിനം ശുഭാരംഭം ശുഭയാത്രാ മംഗളം
ശുക്രദശയോ ശുഷ്ക്കമാകാതെ ശുദ്ധമാകട്ടെ ജീവിതം

തപ്പും തകിലടി പെരുകും ഒപ്പം കൊതികുടി കയറും
ചങ്കിൽ പുതുപടയണി വന്നില്ലേ
തപ്പും തകിലടി പെരുകും ഒപ്പം കൊതികുടി കയറും
ചങ്കിൽ പുതുപടയണി വന്നില്ലേ
ദൂരെ എങ്ങെങ്ങോ പൂരം കൊണ്ടാടും തീരം തേടി പോകുന്നെല്ലേ
തോരാതെന്നും ചുണ്ടിൽ പുഞ്ഞിരി വാരിച്ചൂടി കൊഞ്ഞും സുന്ദരി
മാടിവിളിക്കുന്നക്കരെയക്കരെ മത്തുപിടിച്ചു പിടച്ചൊരു നെഞ്ഞിൽ

തപ്പും തകിലടി പെരുകും ഒപ്പം കൊതികുടി കയറും ചങ്കിൽ
പുതുപടയണി വന്നില്ലേ

കടമിഴിയിൽ തിരിതെളിയെ കരളൊരു മിഴാവായ് മീട്ടീ ഞാൻ
കടമിഴിയിൽ തിരിതെളിയെ കുളിരെഴും അരങ്ങായ് മാറീ ഞാൻ
കവിളൊന്നുചുവന്നൊരു പൂവാൽ മകരന്ദം നൽകുക നിറയെ
കവിളൊന്നുചുവന്നൊരു പൂവെൻ മകരന്ദം വാങ്ങുക തനിയെ
തകതിത്തെയ് തകതിത്തിത്തെയ് തകതിത്തെയ് തകതിത്തിത്തെയ്
കരുമാടിച്ചുണ്ടൻ തെന്നും പോലെ പായുന്നുവോ മനസാകെ
തോരാതെന്നും ചുണ്ടിൽ പുഞ്ഞിരി വാരിച്ചൂടി കൊഞ്ഞും സുന്ദരി
മാടിവിളിക്കുന്നക്കരെയക്കരെ മത്തുപിടിച്ചു പിടച്ചൊരു നെഞ്ഞിൽ

തകിലടി പെരുകും കൊതികുടി കയറും

പഴമനസ്സിൻ ഇടവഴിയിൽ മധുരിതവസന്തം കണ്ടു ഞാൻ
പഴമനസ്സിൻ തളികയിതിൽ പലപല സുകന്തം മീട്ടീ ഞാൻ
കസവൊന്നു തിളങ്ങിമിനുങ്ങും കനവെല്ലാം കണ്ടതു വെറുതെ
കനവിന്റെ പടിപ്പുരവാതിൽ അടയുന്നു ജാതകവഴിയെ
തകതിത്തെയ് തകതിത്തിത്തെയ് തകതിത്തെയ് തകതിത്തിത്തെയ്
കനവെല്ലാം നേടാനായാൽപ്പിന്നെ ഈ ജന്മമോ പതിരല്ലേ
തോരാതെന്നും ചുണ്ടിൽ പുഞ്ഞിരി വാരിച്ചൂടി കൊഞ്ഞും സുന്ദരി
മാടിവിളിക്കുന്നക്കരെയക്കരെ മത്തുപിടിച്ചു പിടച്ചൊരു നെഞ്ഞിൽ

തപ്പും തകിലടി പെരുകും ഒപ്പം കൊതികുടി കയറും ചങ്കിൽ
പുതുപടയണി വന്നില്ലേ

Thappum thakiladi | Kudumbasree Travels