കൊച്ചി കണ്ടാലച്ചിയെ
കൊച്ചി കണ്ടാലച്ചിയെ വേണ്ടെന്നാരോ പണ്ട് ചൊല്ലിയ കാര്യം
ശരി ശരിയാണതു ശരിയാണതിനൊരു സംശയമില്ലന്നേ
അച്ചി വന്നീ കൊച്ചിയിലാകെ പയ്യെ പയ്യെ ചുറ്റും നേരം
പകരമിതോ കളി ചിരിയിൽ അവളുടെ കാമുകനാവില്ലേ
കാർത്തികേ നിൻ തിരി നാളം എങ്ങുമേ തെളിയുന്നേ
ആർത്തിപൂണ്ടോടി നടക്കും കണ്ണുകൾ കുഴയുന്നേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ (കൊച്ചി കണ്ടാലച്ചിയെ)
റാണിപ്പെണ്ണെ..പെണ്ണെ..പെണ്ണെ... കാണിപൊന്നെ...പൊന്നേ...പൊന്നേ
ആരും നിന്നെ..ആരും നിന്നെ..ലാളിക്കില്ലേ...ലാളിക്കില്ലേ
അഴകിലാടിവരുമലകടലലയുടെ പാദസരമണിഞ്ഞവളേ
അതു മീട്ടിക്കൊണ്ടു വിളിച്ചവളേ
നീലക്കായൽക്കരയിൽ പച്ചപ്പുല്ലിൻ കൊടിയിൽ
കോരിത്തരിച്ചരികിൽ നിന്നവളേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ (കൊച്ചി കണ്ടാലച്ചിയെ)
കൊല്ലത്താരോ..ഓ കൊല്ലത്താരോ..ഇല്ലം വിറ്റേ..ഓ ഇല്ലം വിറ്റേ
നിന്നെത്തെടി...നിന്നെത്തേടി...പോരുന്നുണ്ടേ...പോരുന്നുണ്ടേ...
പുതുമയുള്ളപവനെഴുതിയ കലയുടെ മാലച്ചന്തമണിഞ്ഞവളേ
മണി മാലച്ചന്തമണിഞ്ഞവളേ
മാനത്തോടും മുകിലും കോരിക്കോരിച്ചൊരിയും
മാരിത്തുള്ളിക്കുളിരും കണ്ടവളേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ (കൊച്ചി കണ്ടാലച്ചിയെ)