നാടുവാഴികൾ
ബിസിനസുകാരനായ അനന്തനോടുള്ള കടുത്ത ശത്രുത കാരണം, എതിരാളികളായ ചേകുട്ടി സഹോദരൻമാർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അയാളെ ജയിലിലാക്കുന്നു. അനന്തനെ രക്ഷിക്കാൻ ബാംഗ്ലൂരിൽ നിന്നെത്തുന്ന മകൻ അർജുന് ചേകുട്ടിമാരുടെ ചതിയും കൗശലവും ഒന്നിനു പിറകെ മറ്റൊന്നായി നേരിടേണ്ടി വരുന്നു.
Actors & Characters
Actors | Character |
---|---|
അർജുൻ | |
അനന്തൻ | |
റോസ്മേരി | |
രമ | |
രവി | |
ശങ്കരൻ | |
ചേക്കുടി ചെറിയാൻകുട്ടി | |
കെ സി | |
ബാവ | |
ചേക്കുടി മാത്തുക്കുട്ടി | |
മന്ത്രി ശേഖരൻ | |
ആശാൻ | |
ഗോപാല പിള്ള | |
സി ഐ ഭരതൻ | |
ആന്റണി | |
DySP പവിത്രൻ | |
വർക്കി | |
ഡോ റെയ്ചൽ ജോൺ | |
കോശി | |
കോശിയുടെ അമ്മ | |
പണിക്കർ | |
Main Crew
കഥ സംഗ്രഹം
നഗരത്തിലെ പ്രമുഖ ബിസിനസുകാരനും മുൻ കള്ളക്കടത്തുകാരനുമാണ് അനന്തൻ. മകൻ അർജുനും മകൾ രമയും ബാംഗ്ലൂരിൽ പഠിക്കുന്നു. സ്കൂൾ കാലം മുതലേ ബാംഗ്ലൂരിൽ പഠിച്ച അർജുന് അച്ഛൻ്റെ ബിസിനസുകളെയും ഇടപാടുകളെയും പറ്റി വല്യ ധാരണയില്ല; അർജുനോട് അനന്തൻ അതൊന്നും പറഞ്ഞിട്ടുമില്ല. റോസ് മേരി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണ് അർജുൻ.
അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു എന്ന വിവരം കിട്ടിയതിനെത്തുടർന്ന് അർജുനും സഹായി കെ സിയും നാട്ടിലെത്തുന്നു. അച്ഛനെത്തിരക്കി അയാൾ ജില്ലാ പൊലീസ് ഓഫീസിൽ എത്തുന്നെങ്കിലും, അനന്തനോട് മുൻവിരോധമുള്ള CI ഭരതൻ വളരെ പരുഷമായി പെരുമാറുന്നു. എന്നാൽ, അവിടെയെത്തുന്ന DySP പവിത്രൻ, അനന്തൻ്റേത് രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണെന്നും അയാളെ കോടതിയിൽ ഹാജരാക്കിയെന്നും പറയുന്നു. കോടതിയിലെത്തുന്ന അർജുൻ, അച്ഛനെ ഒരു കള്ളനൊപ്പം വിലങ്ങണിയിച്ച് ജയിലിലേക്ക് കൊണ്ടു പോകുന്നതു കാണുന്നു.
ചേകുട്ടി ബ്രദേഴ്സ് എന്നറിയപ്പെടുന്നു മാത്യുവും ചെറിയാനും അവരുടെ ഉപദേഷ്ടാവും പാർട്ടി നേതാവുമായ എബ്രഹാം വർക്കിയുമാണ് അനന്തനെ അകത്താക്കാൻ ചരടുവലിച്ചത്. അർജുൻ അച്ഛനെക്കണ്ട് ജാമ്യത്തിനു ശ്രമിക്കാമെന്നു പറയുന്നു. അനന്തൻ്റെ ആശ്രിതനായ ആൻ്റണിയിൽ നിന്ന് ചേകുട്ടി ബ്രദേഴ്സിന് അനന്തനോടുള്ള വിരോധത്തിൻ്റെ കാരണം അർജുൻ മനസ്സിലാക്കുന്നു:
അനന്തനും ചേകുട്ടി സഹോദരൻമാരുടെ അച്ഛനും വർഷങ്ങളോളം പങ്കു കച്ചവടക്കാരായിരുന്നു. എന്നാൽ അയാളുടെ മരണത്തിനു ശേഷം അനന്തൻ ഒരുമിച്ചുള്ള ബിസിനസ്, പ്രത്യേകിച്ച് കള്ളക്കടത്ത് ഇടപാടുകളിൽ നിന്ന്, പിൻമാറിയത് ചേകുട്ടി സഹോദരൻമാരെ പ്രകോപിപ്പിച്ചു. അനന്തനെതിരെ പല നീക്കങ്ങളും അവർ നടത്തിയെങ്കിലും, ആഭ്യന്തരമന്ത്രി ശേഖരൻ അനന്തൻ്റെ ചങ്ങാതി ആയതിനാൽ അവയൊന്നും ഫലം കണ്ടില്ല. എന്നാൽ, ശേഖരൻ രാജി വയ്ക്കുകയും എബ്രഹാം വർക്കിയുടെ പാർട്ടിക്കാരൻ ഗോപാലപിള്ള ആഭ്യന്തര മന്ത്രി ആകുകയും ചെയ്തതോടെ ചേകുട്ടി സഹോദരൻമാർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ആൻ്റണി ടയർ ഫാക്ടറി നടത്തുന്ന സ്ഥലം പണ്ട് ചേകുട്ടി സഹോദരൻമാരുടെ അച്ഛൻ അയാൾക്ക് നല്കിയതായിരുന്നു. ഷോപ്പിംഗ് കോംപ്ലക്സും ഹോട്ടലും പണിയാനായി, ആ സ്ഥലം ഒഴിയണമെന്ന് പറഞ്ഞ് ആൻറണിയെ ചെറിയാൻ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നു. വിവരമറിഞ്ഞ അനന്തൻ ചേകുട്ടി സഹോദരൻമാരുടെ വീട്ടിലെത്തി അവരെ താക്കീത് ചെയ്യുന്നു. ഭീഷണിപ്പെടുത്തിയ ചെറിയാൻ്റെ കരണത്തടിച്ചിട്ട് അയാളിറങ്ങിപ്പോരുന്നു. തുടർന്നാണ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനന്തനെ അവർ അകത്താക്കുന്നത്.
ജാമ്യം കിട്ടാൻ രാഷ്ട്രീയമായി ഇടപെടുന്നതാണെന്ന് നല്ലതെന്ന് വക്കീൽ ഉപദേശിച്ചതനുസരിച്ച് അർജുൻ സ്ഥലം എം എൽ എയെ കണ്ടെങ്കിലും അയാൾ പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാവുന്നില്ല. ഇതിനിടയിൽ ചേകുട്ടിമാരും വർക്കിയും പല തരത്തിൽ അനന്തനോടുള്ള വിരോധം തീർക്കുന്നു. അവരുടെ സ്വാധീനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അനന്തൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. വർക്കി ഇടപെട്ടതിനെത്തുടർന്ന്, അനന്തൻ്റെ ഉടമസ്ഥതയിലുള്ള ലോറികൾ എല്ലാം ട്രാൻസ്പോർട്ട് കമ്മീഷണർ പിടികൂടുന്നു. റവന്യു ഇൻ്റലിജൻസ് ഓഫീസർ കോശിയും സംഘവും രാത്രിയിൽ അനന്തൻ്റെ വീട് റെയ്ഡ് ചെയ്യുന്നു.
ഇതിനിടയിൽ, അർജുൻ്റെ സുഹൃത്ത് രവിയും രമയും റോസ് മേരിയും നാട്ടിലെത്തുന്നു. രമ അച്ഛനെക്കാണാൻ ജയിലിലെത്തുന്നു. അവർ സംസാരിക്കുന്നതിനിടയിൽ മന്ത്രി ഗോപാലപിള്ളയും വർക്കിയും അവിടെത്തുന്നു. അനന്തന് ജയിൽ യൂണിഫോം നല്കാത്തതിന് മന്ത്രി ജയിൻ സൂപ്രണ്ടിനെ ശാസിക്കുന്നു. തുടർന്ന് അനന്തന് ജയിൽ വേഷം ധരിക്കേണ്ടി വരുന്നു. ഒരു വിവാഹ സൽക്കാരത്തിനിടെ ചെറിയാൻ അർജുനെ അപമാനിക്കുന്നു. അർജുൻ അയാളെ പൊതിരെ തല്ലുന്നു ലോറിയുടമകളുടെ യോഗത്തിൽ, ലോറികൾ അനാവശ്യമായി പിടികൂടുന്നതിനെതിരെ സമരം തുടങ്ങണമെന്നു അർജുൻ പറയുന്നെങ്കിലും, മാത്യുവിൻ്റെ സ്വാധീനത്തിൽ ഭൂരിപക്ഷം ലോറിയുടമകളും അതിനെ എതിർക്കുന്നു. എന്നാൽ അർജുൻ ലോറിത്തൊഴിലാളികളെ സ്വാധീനിച്ച് സമരം പ്രഖ്യാപിപ്പിക്കുന്നു. ധാരാളം ലോറികളുള്ള ചേകുട്ടിമാർക്ക് അതു തിരിച്ചടിയാകുന്നു. അതോടെ അനന്തൻ്റെ ലോറികൾ പോലീസ് വിട്ടുകൊടുക്കുന്നു.
അനന്തൻ്റെ വീട്ടിൽ രഹസ്യമായി സ്വർണ്ണം ഒളിപ്പിച്ചു വയ്ക്കാൻ ഒരാളെ ചേകുട്ടിമാർ പറഞ്ഞു വിടുന്നു. എന്നാൽ അർജുൻ അയാളെ പിടികൂടുന്നു. പിറ്റേന്ന് രാവിലെ കോശി റെയ്ഡിനെത്തുന്നെങ്കിലും സ്വർണം കിട്ടാനെ അപമാനിതനാകുന്നു. പോലീസ് രമയെ പൊലീസ് കൂട്ടിക്കൊണ്ടു പോകുന്നു. സ്റ്റേഷനിൽ വച്ച് കോശി അവളെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് അപമാനിക്കുന്നു. കോശിയുടെ ശല്യം ഒഴിവാക്കാൻ അർജുൻ തീരുമാനിക്കുന്നു. കോശിയുടെ വീട്ടിൽ കെ സി രഹസ്യമായി പണമൊളിപ്പിക്കുന്നു. പിന്നീട് അവിടെത്തുന്ന അർജുൻ കോശിയെക്കൊണ്ടു തന്നെ പണം കണ്ടെടുപ്പിക്കുന്നു. താനിതു പോലെ വീട്ടിൽ പല സ്ഥലത്തും പണം ഒളിപ്പിച്ചുണ്ടെന്നും ഇനി ഉപദ്രവിച്ചാൽ സി.ബി.ഐയെ വിവരമറിയിച്ച് വീട്ടിൽ റെയ്ഡ് നടത്തുമെന്നും അർജുൻ കോശിയോടു പറയുന്നു.
ഇതിനിടെ, ലോറികളുടെ ലോൺ മുടങ്ങിയതിനാൽ ജപ്തി നടപടി വേണ്ടിവരുമെന്ന് ബാങ്ക് അറിയിക്കുന്നു. മറ്റുവഴിയില്ലാതെ പലിശക്കാരൻ പണിക്കരുടെ കൈയിൽ നിന്ന് അർജുൻ പണം കടം വാങ്ങുന്നു. പണമടങ്ങിയ പെട്ടിയുമായി മടങ്ങുന്ന അർജുനെയും കെസിയേയും പോലീസ് പിന്തുരുന്നു. സംശയം തോന്നിപണപ്പെട്ടി തുറന്നു നോക്കുമ്പോഴാണ് നോട്ടുകൾക്ക് അടിയിൽ സ്വർണ ബിസ്കറ്റുകൾ കാണുന്നത്. ചേകുട്ടിമാരുടെ ചതിക്ക് പണിക്കർ കൂട്ടുനിൽക്കുകയായിരുന്നു. പോലീസിനെ വെട്ടിച്ചു കടന്നെങ്കിലും കസ്റ്റംസ് വഴിയിൽ ചെക്കിംഗ് നടത്തുന്നത് അർജുൻ കാണുന്നു. രക്ഷപ്പെടാനായി, അർജുൻ കെ സി യുടെ മൂക്കിലിടിച്ച് പരിക്കേല്പിക്കുന്നു. പിന്നെ, പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു എന്നു പറഞ്ഞ് കസ്റ്റംസ് ചെക്കിംഗിൽ നിന്നു രക്ഷപ്പെടുന്നു. പണിക്കർ പണം തിരികെ വേണമെന്ന് ഭീഷണിപ്പെടുത്തുന്നെങ്കിലും, പണം തിരികെത്തരില്ലെന്നു പറഞ്ഞ് അർജുൻ അയാളെ പറഞ്ഞയയ്ക്കുന്നു.
കേന്ദ്രമന്ത്രിയുടെ മകനും അർജുൻ്റെ സഹപാഠിയുമായ അക്ഷിതിനെ ഇടപെടുവിച്ച് രവി, അനന്തനെ ജയിൽമോചിതനാക്കാൻ ഏർപ്പാടുണ്ടാക്കുന്നു. പക്ഷേ, അതിനുള്ളിൽ അടുത്ത കുരുക്ക് വർക്കിയുണ്ടാക്കിയിരുന്നു. രമയ്ക്ക് MBBS ന് പ്രവേശനം കിട്ടാൻ വേണ്ടി താൻ വ്യാജമാർക്ക് ലിസ്റ്റ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്ന് പണിക്കർ വർക്കിയോടു പറയുന്നു. ജയിലിൽ നിന്ന് പുറത്തു വരുന്ന അനന്തനെ, വ്യാജ മാർക്ക് ലിസ്റ്റിൻ്റെ പേരിൽ, അവിടെ വച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ, വ്യാജമാർക്ക് ലിസ്റ്റുണ്ടാക്കാൻ പണിക്കരെ സഹായിച്ച യൂണിവേഴ്സിറ്റി ജീവനക്കാരനെ അർജുൻ കണ്ടെത്തി വർക്കിയുടെ അടുത്തെത്തിക്കുന്നു. രമയുടെ കേസ് കോടതിയിലെത്തിയാൽ വ്യാജ സർട്ടിഫിക്കറ്റ് വച്ചു പ്രവേശനം നേടിയ, ആഭ്യന്തരമന്ത്രിയുടെ മകളും കുടുങ്ങുമെന്ന് അർജുൻ പറയുന്നു. ഗത്യന്തരമില്ലാതെ വർക്കി പോലീസിനെ വിളിച്ച് അനന്തനെ വിടുവിക്കുന്നു.
പ്രശ്നങ്ങളൊക്കെ കെട്ടടങ്ങിയതോടെ, അനന്തൻ പറഞ്ഞതനുസരിച്ച്, റോസ് മേരിയെ കൂട്ടിക്കൊണ്ടുവരാൻ അർജുൻ ബാംഗ്ലൂർക്ക് പോകുന്നു. ഇതിനിടയിൽ, ആൻ്റണിയുടെ ഫാക്ടറി ചേകുട്ടിയുടെ ഗുണ്ടകൾ തല്ലിത്തകർക്കുന്നു. അനന്തൻ, ചേകുട്ടിമാരെക്കണ്ട് തൻ്റെ കാര്യങ്ങളിൽ ഇനിയും ഇടപെട്ടാൽ ചേകുട്ടിമാർക്ക് സ്വത്തുൾപ്പെടെ പലതും നഷ്ടപ്പെടും എന്നു ഭീഷണിപ്പെടുത്തുന്നു. അനന്തനെ കൊല്ലാൻ ചേകുട്ടിമാർ സുലൈമാൻ എന്നൊരു ഗുണ്ടയെ വരുത്തുന്നു. രാത്രിയിൽ അനന്തൻ്റെ വീട്ടിലെത്തുന്ന സുലൈമാൻ അനന്തനു നേരേ തോക്കു ചൂണ്ടുന്നെങ്കിലും വെടി വയ്ക്കുന്നില്ല. എന്നാൽ ഒളിച്ചിരുന്ന ചെറിയാനും മാത്യുവും അനന്തനു നേരേ നിറയൊഴിക്കുന്നു; അനന്തൻ പിടഞ്ഞു വീണു മരിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ |
ഷിബു ചക്രവർത്തി | ശ്യാം | ദിനേഷ്, ഉണ്ണി മേനോൻ |
2 |
ഓ നദിയോരത്തില് പാടാൻ വന്ന |
ഷിബു ചക്രവർത്തി | ശ്യാം | കൃഷ്ണചന്ദ്രൻ, ദിനേഷ് |
3 |
വെൺ തൂവൽ പക്ഷീ |
ഷിബു ചക്രവർത്തി | ശ്യാം | ദിനേഷ് |