എൻ ഗോവിന്ദൻ കുട്ടി
| Attachment | Size |
|---|---|
| 1.47 MB |
നാടകനടനും രചയിതാവും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായിരുന്ന എൻ ഗോവിന്ദൻകുട്ടി 1924 ഒക്ടോബർ 17 ആം തിയതി ഫോർട്ട് കൊച്ചിയിലാണ് ജനിച്ചത്.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ പി എ സിയിലൂടെ നാടകരംഗത്ത് സജീവമായ ഇദ്ദേഹം വിവിധ കലാസമിതികളിൽ നായകനായിട്ട് അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുട്ടത്തു വർക്കിയുടെ റെക്കമെന്റേഷനിൽ മെരിലാൻഡിന്റെ ‘ക്രിസ്മസ് രാത്രി’യിലൂടെ ചലച്ചിത്ര അരങ്ങേറ്റം കുറിക്കുന്നത്.
മെരിലാൻഡിന്റെ സിനിമയിലേക്ക് വന്നതെങ്കിലും കുഞ്ചാക്കോയുമായിട്ടായിരുന്നു ഇദ്ദേഹത്തിന് കൂടുതൽ ബന്ധം. ഉദയായുടെ ഭൂരിഭാഗം വടക്കൻ പാട്ടു സിനിമകളുടെയും തിരക്കഥാകാരനും ആസ്ഥാന നടനുമായി ഇദ്ദേഹം മാറിയ ഇദ്ദേഹം 1956 കോട്ടയം ജ്യോതി തീയറ്റേഴ്സിനുവേണ്ടി രചിച്ച ഉണ്ണിയാർച്ച എന്ന നാടകം പിന്നീട് മലയാളചലച്ചിത്രമായി.
ഒതേനന്റെ മകൻ, പൊന്നാപുരം കോട്ട, തച്ചോളി മകൻ ചന്തു, മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു, ആദ്യ 70 എംഎം ചിത്രമായ പടയോട്ടം, ആറ്റുമ്മണമ്മെലെ ഉണ്ണിയാർച്ച, ഗുരുവായൂർ കേശവൻ, മഹാബലി, മാമാങ്കം തുടങ്ങിയ വടക്കൻ പാട്ട് തുടങ്ങിയ പുണ്യപുരാണ ചിത്രങ്ങൾക്കൊക്കെ തിരക്കഥ ഒരുക്കി ഇദ്ദേഹം വടക്കൻപാട്ട് കഥകളുടെ ‘മാസ്റ്ററാ’യിരുന്നു.
അസുരവിത്ത്, പുന്നപ്രവയലാർ, യക്ഷി, കാട്ടുകുരങ്ങ്, അടിമകൾ, കടൽ പാലം, കൂട്ടുകുടുംബം, വാഴ്വേമായം, അരനാഴിക നേരം, വിത്തുകൾ, ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, ആരോമലുണ്ണി, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി തുടങ്ങിയ മികച്ച ചിത്രങ്ങളടക്കം 150 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ
24 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം
മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1994 ആഗസ്റ്റ് 23 ആം തിയതി ഇദ്ദേഹം തന്റെ 70 ആം വയസ്സിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ക്രിസ്തുമസ് രാത്രി | പി സുബ്രഹ്മണ്യം | 1961 | |
| കടമറ്റത്തച്ചൻ (1966) | ഫാദർ ഡോ ജോർജ്ജ് തര്യൻ, കെ ആർ നമ്പ്യാർ | 1966 | |
| മുൾക്കിരീടം | എൻ എൻ പിഷാരടി | 1967 | |
| പാവപ്പെട്ടവൾ | പി എ തോമസ് | 1967 | |
| മൈനത്തരുവി കൊലക്കേസ് | പ്രാഞ്ചോ | എം കുഞ്ചാക്കോ | 1967 |
| നാടൻ പെണ്ണ് | കെ എസ് സേതുമാധവൻ | 1967 | |
| കറുത്ത രാത്രികൾ | മഹേഷ് | 1967 | |
| ഏഴു രാത്രികൾ | ഉടുമ്പ് ഗോവിന്ദൻ | രാമു കാര്യാട്ട് | 1968 |
| ലൗ ഇൻ കേരള | ജെ ശശികുമാർ | 1968 | |
| അസുരവിത്ത് | കുമാരൻ | എ വിൻസന്റ് | 1968 |
| പുന്നപ്ര വയലാർ | അച്യുതൻ | എം കുഞ്ചാക്കോ | 1968 |
| ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ | ആർ എം കൃഷ്ണസ്വാമി | 1968 | |
| തിരിച്ചടി | രമണിയുടെ അച്ഛൻ | എം കുഞ്ചാക്കോ | 1968 |
| കൊടുങ്ങല്ലൂരമ്മ | തട്ടാന് | എം കുഞ്ചാക്കോ | 1968 |
| യക്ഷി | ചന്ദ്രശേഖരൻ | കെ എസ് സേതുമാധവൻ | 1968 |
| തുലാഭാരം | എ വിൻസന്റ് | 1968 | |
| അടിമകൾ | പാച്ചുക്കുറുപ്പ് | കെ എസ് സേതുമാധവൻ | 1969 |
| കൂട്ടുകുടുംബം | വേലായുധന് പിള്ള | കെ എസ് സേതുമാധവൻ | 1969 |
| ഡേയ്ഞ്ചർ ബിസ്ക്കറ്റ് | എ ബി രാജ് | 1969 | |
| ജ്വാല | കൈമൾ | എം കൃഷ്ണൻ നായർ | 1969 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 |
| രാത്രിവണ്ടി | പി വിജയന് | 1971 |
| മറവിൽ തിരിവ് സൂക്ഷിക്കുക | ജെ ശശികുമാർ | 1972 |
| ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
| പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 |
| ദുർഗ്ഗ | എം കുഞ്ചാക്കോ | 1974 |
| രാജാങ്കണം | ജേസി | 1976 |
| അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 |
| തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
| മാമാങ്കം (1979) | നവോദയ അപ്പച്ചൻ | 1979 |
| ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച | പി ചന്ദ്രകുമാർ | 1982 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| പടയോട്ടം | ജിജോ പുന്നൂസ് | 1982 |
| നാഗമഠത്തു തമ്പുരാട്ടി | ജെ ശശികുമാർ | 1982 |
| രണ്ടു മുഖങ്ങൾ | പി ജി വാസുദേവൻ | 1981 |
| മാമാങ്കം (1979) | നവോദയ അപ്പച്ചൻ | 1979 |
| അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 |
| തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
| ഗുരുവായൂർ കേശവൻ | ഭരതൻ | 1977 |
| ഓർമ്മകൾ മരിക്കുമോ | കെ എസ് സേതുമാധവൻ | 1977 |
| രാജാങ്കണം | ജേസി | 1976 |
| അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 |
| അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
| ദുർഗ്ഗ | എം കുഞ്ചാക്കോ | 1974 |
| തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
| പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 |
| ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
| പോലീസ് അറിയരുത് | എം എസ് ശെന്തിൽകുമാർ | 1973 |
| പ്രീതി | വില്യം തോമസ് | 1972 |
| എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 |
| രാത്രിവണ്ടി | പി വിജയന് | 1971 |
| ഒതേനന്റെ മകൻ | എം കുഞ്ചാക്കോ | 1970 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| മഹാബലി | ജെ ശശികുമാർ | 1983 |
| ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച | പി ചന്ദ്രകുമാർ | 1982 |
| പടയോട്ടം | ജിജോ പുന്നൂസ് | 1982 |
| നാഗമഠത്തു തമ്പുരാട്ടി | ജെ ശശികുമാർ | 1982 |
| രണ്ടു മുഖങ്ങൾ | പി ജി വാസുദേവൻ | 1981 |
| മാമാങ്കം (1979) | നവോദയ അപ്പച്ചൻ | 1979 |
| പിച്ചാത്തിക്കുട്ടപ്പൻ | പി വേണു | 1979 |
| അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 |
| തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
| ഗുരുവായൂർ കേശവൻ | ഭരതൻ | 1977 |
| ഓർമ്മകൾ മരിക്കുമോ | കെ എസ് സേതുമാധവൻ | 1977 |
| രാജാങ്കണം | ജേസി | 1976 |
| അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 |
| അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
| ദുർഗ്ഗ | എം കുഞ്ചാക്കോ | 1974 |
| തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
| പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 |
| ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
| പോലീസ് അറിയരുത് | എം എസ് ശെന്തിൽകുമാർ | 1973 |
| പ്രീതി | വില്യം തോമസ് | 1972 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
| വിലക്കപ്പെട്ട ബന്ധങ്ങൾ | എം എസ് മണി | 1969 |
| Contribution |
|---|
https://www.facebook.com/groups/m3dbteam/permalink/3213614248697137/ |


