ഹണി റോസ്

Honey Rose

മലയാള ചലച്ചിത്ര നടി.  ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് വർക്കിയുടെയും റോസിലിയുടെയും മകളായി ജനിച്ചു. മൂലമറ്റം  S.H.E.M ഹൈസ്കൂളിലായിരുന്നു ഹണി റോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ആലുവ St. Xavier's College for Women-ൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിഗ്രി കഴിഞ്ഞു. 2005- ലാണ് ഹണിറോസ് ചലച്ചിത്ര ലോകത്തേയ്ക്കെത്തിയത്.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിൽ നായികയായികൊണ്ടാണ് തുടക്കം. 2006 -ൽ Ee Varsham Sakshiga എന്ന തെലുങ്കു ചിത്രത്തിൽ അഭിനയിച്ചു. 2007- ൽ Mudhal Kanave എന്ന തമിഴ് ചിത്രത്തിലും ഹണി അഭിനയിച്ചു. 2008- ൽ സുരേഷ് ഗോപി നായകനായ സൗണ്ട് ഓഫ് ബൂട്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് മലയാളത്തിൽ വീണ്ടും അഭിനയിയ്ക്കുന്നത്.  തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ നായികയായി. ട്രിവാൻഡ്രം ലോഡ്ജ്ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, 5 സുന്ദരികൾറിംഗ് മാസ്റ്റർചങ്ക്‌സ്.. തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചില തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.