വളയം
താനുണ്ടാക്കിയ ലോറി അപകടത്തെത്തുടർന്ന് ഒരു ഡ്രൈവറുടെയും കൂടെയുള്ളവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ ഒരു ലോറിത്താവളത്തിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ.
Actors & Characters
Actors | Character |
---|---|
ശ്രീധരൻ | |
രാധ | |
രവി | |
അമ്മാൻ | |
അമ്മിണി | |
വനജ | |
കുഞ്ഞാലിക്ക | |
സുമതി | |
ഗോവിന്ദനാശാൻ | |
രവിയുടെ അമ്മ | |
നാരായണൻ | |
മുതലാളി | |
സീത | |
കുഞ്ഞുവറീത് | |
Main Crew
കഥ സംഗ്രഹം
- സുവർണ്ണ മാത്യുവിന്റെ ആദ്യ ചിത്രം
ലോറി ഡ്രൈവറായ ശ്രീധരൻ (മുരളി) പരുക്കനാണെങ്കിലും മര്യാദക്കാരനും നന്മയുള്ളവനുമാണ്. അയാളുടെ സഹായികളാണ് രവിയും (മനോജ് കെ ജയൻ) കുഞ്ഞാലിയും (മാമുക്കോയ). നേരും നെറിയുമില്ലാത്തവനാണ് രവി.
അമ്മാനും (അബൂബക്കർ) ഭാര്യ അമ്മിണിയും (മാവേലിക്കര പൊന്നമ്മ) മകൾ സുമതിയും (ബീന ആൻ്റണി) ചേർന്നു ലോറിത്താവളത്തിനടത്തു നടത്തുന്ന ചായക്കട ശ്രീധരൻ്റെയും മറ്റും സ്ഥിരം സങ്കേതമാണ്.
ഗോവിന്ദാനാശാനാണ് (ഒടുവിൽ ഉണ്ണികൃഷ്ണൻ) അനാഥനായ ശ്രീധരനെ ഒപ്പം നിർത്തി ഡ്രൈവിംഗ് പഠിപ്പിച്ചത്. അയാൾക്ക് ആശാനോട് അതിൻ്റെ സ്നേഹവും കടപ്പാടുമുണ്ട്. അതു കൊണ്ടാണ് തൻ്റെ മകൾ രാധയെ (സുവർണ മാത്യു ) വിവാഹം കഴിച്ചുകൂടേ എന്ന് ആശാൻ ചോദിക്കുമ്പോൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അയാൾ ഉള്ളാലെ സന്തോഷിച്ചത്.
എന്നാൽ രവിയുമായി രാധ പ്രണയത്തിലാണെന്നറിയുമ്പോൾ ശ്രീധരൻ നിരാശനാകുന്നു. രവി രാധയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നു പറയുമ്പോൾ ശ്രീധരൻ ആശാനെ പറഞ്ഞു സമ്മതിപ്പിക്കുന്നു.
ഒരു രാത്രിയിൽ ശ്രീധരൻ്റെ ലോറി ഒരു കാറുമായി കൂട്ടിയിടിക്കുന്നു. കാർ ഡ്രൈവർ മരിക്കുകയും യാത്രികന് സാരമായി പരിക്കേൽക്കുകയും ചെയ്യുന്നു. കാറിൽ നിന്ന് വീണ നോട്ടുകെട്ടുകൾ, ശ്രീധരൻ്റെ വിലക്ക് വകവയ്ക്കാതെ, രവി വാരിയെടുത്തു കൊണ്ടു പോകുന്നു. അപകടത്തിൽ പെട്ടവരെ അവിടെയുപേക്ഷിച്ച് ശ്രീധരനും കുഞ്ഞാലിയും ലോറിയുമായി പോകുന്നു. അപകടത്തിൽ മരിച്ച ഡ്രൈവർ അമ്മാൻ്റെ അനന്തരവൾ സീതയുടെ (പാർവതി) ഭർത്താവാണ് എന്ന് ശ്രീധരൻ അറിയുന്നു. കുറ്റബോധത്താൽ അയാൾ നീറുന്നു.
ഇതിനിടയിൽ, കാറിൽ നിന്നെടുത്ത കാശും സമ്പാദ്യവും ചേർത്ത് ഒരു ലോറി വാങ്ങാൻ രവി തീരുമാനിക്കുന്നെങ്കിലും പണം തികയുന്നില്ല. രാധയെ രവി കെട്ടണമെങ്കിൽ സ്ത്രീധനമായി ഒരു ലക്ഷം രൂപ തരണമെന്ന് അയാളുടെ അച്ഛൻ (എ എൻ ഗണേഷ്) ആശാനോട് പറയുന്നു. അതിനെപ്പറ്റി ചോദിക്കാൻ ചെന്ന ശ്രീധരനോട് രവി, അയാളെയും രാധയേയും ചേർത്ത് മോശമായി സംസാരിക്കുന്നു. തുടർന്ന് രണ്ടു പേരും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നു. കുടുംബത്തിനുണ്ടായ അപമാനം ഒഴിവാക്കാൻ താൻ രാധയെ കെട്ടാമെന്ന് ശ്രീധരൻ പറഞ്ഞെങ്കിലും രാധ സമ്മതിക്കുന്നില്ല.
അപകടത്തെത്തുടർന്ന് പഴയ മുതലാളിയുടെ അടുത്തു നിന്നു മാറിയ ശ്രീധരൻ, തോമസ് മുതലാളിയുടെ മരലോറിയുടെ ഡ്രൈവറാകുന്നു. അമ്മാൻ്റെ ചായക്കടയ്ക്കടുത്താണ് അയാളുടെ താമസം.
അമ്മാൻ്റെ ചായക്കടയിൽ പണിക്കു നില്ക്കുന്ന സീതയെ കാണുമ്പോൾ ശ്രീധരൻ അസ്വസ്ഥനാകുന്നു. വേറേ ഗതിയില്ലാത്തതിനാൽ അമ്മായിയുടെ ശകാരവും കുത്തുവാക്കുകളും സഹിച്ച് അവിടെക്കഴിയേണ്ടി വരുന്ന സീതയോട് അയാൾക്ക് അലിവും സഹതാപവുമുണ്ട്.
ഇതിനിടയിൽ, ലോറിയുടമയായി മാറിയ രവി അമ്മാൻ്റെ വീട്ടിൽ വാടകയ്ക്ക് താമസമാകുന്നു. മകൾ സുമതിയെ രവിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഉദ്ദേശ്യമുള്ള അമ്മിണി അയാളെ സത്ക്കരിക്കുന്നു. പക്ഷേ, രവിക്ക് അത്തരം താത്പര്യങ്ങളൊന്നുമില്ല. സുമതിയേയും സീതയേയും അയാൾ ഒരേ സമയം പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു. രവിയുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് ശ്രീധരൻ അമ്മിണിക്ക് മുന്നറിയിപ്പ് കൊടുത്തെങ്കിലും അവരത് കാര്യമാക്കുന്നില്ല.
ഒരു രാത്രിയിൽ, അമ്മിണിയും സുമതിയും ഇല്ലാത്ത സമയത്ത്, രവി സീതയെ കയറിപ്പിടിക്കുന്നു. മുറിയിൽ നിന്നിറങ്ങി ഓടിയ സീതയെ അയാൾ പിന്തുടരുന്നു. എന്നാൽ, അവിടെത്തുന്ന ശ്രീധരൻ രവിയെ തല്ലിയൊതുക്കുന്നു. തുടർന്ന്, രവിക്ക് അവിടം വിട്ടു പോകേണ്ടി വരുന്നു. അപകടത്തിൻ്റെ കാര്യം രവി സീതയോട് പറയുമോ എന്ന ആശങ്ക ശ്രീധരനുണ്ട്.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചമ്പകമേട്ടിലെ |
കൈതപ്രം | എസ് പി വെങ്കടേഷ് | കെ എസ് ചിത്ര |
2 |
പുലരിയായ് |
കൈതപ്രം | എസ് പി വെങ്കടേഷ് | കാഞ്ഞങ്ങാട് രാമചന്ദ്രൻ, കെ എസ് ചിത്ര |
3 |
ചമ്പകമേട്ടിലെ (M) |
കൈതപ്രം | എസ് പി വെങ്കടേഷ് | കാഞ്ഞങ്ങാട് രാമചന്ദ്രൻ |