shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post date
Artists ജോൺസൺ കലൂർ ബുധൻ, 15/04/2020 - 17:03
Artists വാസുദേവൻ തമ്പി ബുധൻ, 15/04/2020 - 17:02
Artists മഹേഷ് ബുധൻ, 15/04/2020 - 16:55
Artists ജയരാജ് അമ്പാടി ബുധൻ, 15/04/2020 - 16:54
Artists സുധാകരൻ ബുധൻ, 15/04/2020 - 16:39
Lyric പൂമരഛായകൾ ചാമരം വീശുന്ന - F ചൊവ്വ, 14/04/2020 - 22:28
Artists എം വിശ്വനാഥ് ചൊവ്വ, 14/04/2020 - 21:42
Artists സതീഷ് ചൊവ്വ, 14/04/2020 - 21:35
Lyric ദേവീ മിഴിയിൽ ചൊവ്വ, 14/04/2020 - 19:54
Lyric മഴമുകിൽ കൊട്ടുന്നു ചൊവ്വ, 14/04/2020 - 19:44
Lyric ഒരു മേഘസന്ദേശം ചൊവ്വ, 14/04/2020 - 14:40
Lyric കാവടിയാടിക്കടലിലൊളിച്ചു Mon, 13/04/2020 - 21:14
Lyric അമൃതകണികൾ പൊഴിയും Mon, 13/04/2020 - 20:54
Lyric എങ്ങുമെങ്ങും തേടുന്നു Mon, 13/04/2020 - 20:36
Lyric എങ്ങുമെങ്ങും തേടുന്നു Mon, 13/04/2020 - 20:32
Artists സുധാകർ Mon, 13/04/2020 - 16:36
Artists ബാലാജി Mon, 13/04/2020 - 16:35
Artists ജെ ബി രാജു Mon, 13/04/2020 - 16:16
Artists സി ആർ ശേഖർ Mon, 13/04/2020 - 16:14
Artists ഭാസ്കർ Mon, 13/04/2020 - 16:02
Artists വെങ്കിടേശ്വരൻ Mon, 13/04/2020 - 16:01
Lyric താരുണ്യം താളമേകി Mon, 13/04/2020 - 15:32
Lyric കളഹംസം പോലെ Mon, 13/04/2020 - 15:19
Film/Album കടന്നൽക്കൂട് Mon, 13/04/2020 - 15:12
Lyric പുതിയൊരു പുളകമെന്നുടലില്‍ Mon, 13/04/2020 - 15:02
Lyric ഏതോ നിശാഗന്ധിതന്‍ Mon, 13/04/2020 - 14:20
Lyric ഉല്ലാസമോടെ നമ്മൾ Mon, 13/04/2020 - 14:04
Lyric സൗരയൂഥത്തിലെ സൗവർണഭൂമിയിൽ Mon, 13/04/2020 - 13:07
Lyric പിരിയുന്നിതാ വേര്‍പിരിയുന്നിതാ Mon, 13/04/2020 - 12:54
Lyric ഓലപ്പീലിയിലൂഞ്ഞാലാടും - F Mon, 13/04/2020 - 12:45
Lyric ഓലപ്പീലിയിലൂഞ്ഞാലാടും - M Mon, 13/04/2020 - 12:40
Film/Album വംശാന്തരം Mon, 13/04/2020 - 12:33
Artists ഊരൂട്ടമ്പലം ബാലകൃഷ്ണൻ Mon, 13/04/2020 - 12:32
Artists രാജ് മോഹൻ Sun, 12/04/2020 - 20:29
Film/Album രാഗം ശ്രീരാഗം Sun, 12/04/2020 - 20:17
ബാനർ ശ്രീകൃഷ്ണ ലക്ഷ്മി ഫിലിംസ് Sun, 12/04/2020 - 20:06
ബാനർ കൊളംബിയ ഫിലിംസ് Sun, 12/04/2020 - 19:53
Lyric പൂക്കാലം കളമെഴുതാൻ വന്നു Sat, 11/04/2020 - 21:09
Lyric തങ്കത്തകിടുരുക്കി തീയിലടിച്ചുരുട്ടി Sat, 11/04/2020 - 20:52
Lyric അകലും കിനാവിന്റെ തേനല്ലിയോ Sat, 11/04/2020 - 14:32
Lyric ഓളക്കയ്യില്‍ തുള്ളും ബുധൻ, 22/01/2020 - 20:40
Lyric വിണ്ണിൻമാറിലെ വിങ്ങും കണ്ണീർമേഘമേ ബുധൻ, 22/01/2020 - 20:22
Lyric കാത്തിരുന്ന മണവാളനണയുമ്പോൾ ബുധൻ, 22/01/2020 - 20:15
Lyric താരകച്ചുട്ടിയുള്ള ഞൊറിയിട്ട മണിയറ ബുധൻ, 22/01/2020 - 20:07
Lyric ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ ബുധൻ, 22/01/2020 - 19:46
Film/Album പഞ്ചവാദ്യം ബുധൻ, 22/01/2020 - 19:39
Lyric വണ്ടു ഞാൻ മലർ ചെണ്ട് നീ Mon, 06/01/2020 - 19:48
Artists മധുക്കർ Mon, 06/01/2020 - 13:04
Artists ഗണപതി ബാംഗ്ലൂർ Mon, 06/01/2020 - 13:01
Artists ഉഡുപ്പി ജയരാമൻ Mon, 06/01/2020 - 12:58

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ആളൊരുങ്ങി അരങ്ങൊരുങ്ങി വ്യാഴം, 09/05/2019 - 21:03
ഡെയ്സി Sat, 11/05/2019 - 09:19 Poster courtesy: Sarvakalasala
ശ്രീലതികകൾ Sat, 11/05/2019 - 18:47 Video
ഒരു കുഞ്ഞുസൂര്യനെ നിറുകയിൽ Sat, 11/05/2019 - 18:48 Video
ബേബി ഭാവന Sat, 11/05/2019 - 18:54
ബേബി ദക്ഷിണ Sat, 11/05/2019 - 18:55
സുഖമോ ദേവി Sat, 11/05/2019 - 19:00
ജോസഫ് Sat, 11/05/2019 - 19:05
സാജു Sat, 11/05/2019 - 19:06
സന്തോഷ് Sat, 11/05/2019 - 19:07
സുഖമോ ദേവി Sat, 11/05/2019 - 19:08
സുഖമോ ദേവി Sat, 11/05/2019 - 19:15
ഗുലുമാല് ഗുലുമാല് Sat, 11/05/2019 - 21:23 Video
അയൽ‌വാസി ഒരു ദരിദ്രവാസി Mon, 13/05/2019 - 12:55 Poster courtesy: Sarvakalasala
ഗീതം Mon, 13/05/2019 - 12:57 Poster courtesy: Sarvakalasala
രതീഷ് Mon, 13/05/2019 - 13:18 നിർമ്മാതാവ്
ടി രാമകൃഷ്ണൻ Mon, 13/05/2019 - 13:24
എന്റെ ശബ്ദം Mon, 13/05/2019 - 13:26
അനിൽ കുമാർ Mon, 13/05/2019 - 13:31
എന്റെ ശബ്ദം Mon, 13/05/2019 - 13:34
രാമദാസ് Mon, 13/05/2019 - 13:57
ബിജു ഫിലിംസ് Mon, 13/05/2019 - 13:58
എന്റെ ശബ്ദം Mon, 13/05/2019 - 13:59
പ്രസാദ് കുമ്പിടി Mon, 13/05/2019 - 19:09
ഇക്കരെയാണെന്റെ മാനസം Mon, 13/05/2019 - 19:09
കമ്പിളിമേഘം പുതച്ച് ചൊവ്വ, 14/05/2019 - 18:23 Video
പുഴയില്‍ നിന്നേതോ പൂമീന്‍ ചൊവ്വ, 14/05/2019 - 18:28 Video
ബാബു ചൊവ്വ, 14/05/2019 - 18:48
സുനിൽ ചൊവ്വ, 14/05/2019 - 18:50
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ചൊവ്വ, 14/05/2019 - 18:55
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ചൊവ്വ, 14/05/2019 - 19:10
അശോക് ചൊവ്വ, 14/05/2019 - 19:17
ഡാനി പബ്ലിസിറ്റി ചൊവ്വ, 14/05/2019 - 19:23
ഇലഞ്ഞിപ്പൂക്കൾ ചൊവ്വ, 14/05/2019 - 19:26
കണ്ണൻ ചൊവ്വ, 14/05/2019 - 19:31
ഇലഞ്ഞിപ്പൂക്കൾ ചൊവ്വ, 14/05/2019 - 19:38
കുഞ്ഞാറ്റക്കിളികൾ ചൊവ്വ, 14/05/2019 - 20:10 Poster courtesy: Sarvakalasala
നേരം പുലരുമ്പോൾ ചൊവ്വ, 14/05/2019 - 20:16 Poster courtesy: Sarvakalasala
ചെപ്പു കിലുക്കണ ചങ്ങാതി ചൊവ്വ, 14/05/2019 - 20:20 Poster courtesy: Sarvakalasala
ഇലഞ്ഞിപ്പൂക്കൾ ബുധൻ, 15/05/2019 - 14:38 Poster courtesy: Sarvakalasala
മൂന്നു മാസങ്ങൾക്കു മുമ്പ് ബുധൻ, 15/05/2019 - 14:42 Poster courtesy: , Sarvakalasala
ഒപ്പം ഒപ്പത്തിനൊപ്പം ബുധൻ, 15/05/2019 - 15:07 Poster courtesy: Sarvakalasala
രുഗ്മിണി Mon, 27/05/2019 - 09:27 Poster courtesy: Sarvakalasala
ഓ ദേവി ശ്രീദേവി Mon, 27/05/2019 - 09:48
ഓ ദേവി ശ്രീദേവി Mon, 27/05/2019 - 09:48
രജതസുന്ദര യാമിനി Mon, 27/05/2019 - 09:56
രജതസുന്ദര യാമിനി Mon, 27/05/2019 - 09:56
സുപ്രഭ ബുധൻ, 29/05/2019 - 21:54
സത്യചിത്ര ബുധൻ, 29/05/2019 - 22:27
ഓമനക്കയ്യില്‍ പാവക്കുഞ്ഞും ചൊവ്വ, 04/06/2019 - 20:47 Video

Pages