താരകച്ചുട്ടിയുള്ള ഞൊറിയിട്ട മണിയറ

താരകച്ചുട്ടിയുള്ള ഞൊറിയിട്ട മണിയറ
വാതിലിൽ വാർമതി തെളിഞ്ഞതല്ലേ
നാണിച്ചു വിരിയുന്ന മാണിക്യപ്പൂവൊത്ത
പെണ്ണിന്റെ പുഞ്ചിരി വിരിഞ്ഞതല്ലേ
(താരകച്ചുട്ടിയുള്ള...)

പനിനീർക്കടവിൽ കുളിച്ചൊരുങ്ങി
പാതിരക്കാറ്റിൽ മുടിയുണക്കി
പൊന്നിന്റെ കൊലുസ്സിട്ട് കസവിന്റെ തട്ടമിട്ട്
പതിനാലാം രാവിന്നുടുത്തൊരുങ്ങി
അഴകിൻ ഫിർദൗസേറിയ നിന്നെ
തഴുകാൻ ഒരു പുതുമാരനണഞ്ഞേ
തഴുകാൻ ഒരു പുതുമാരനണഞ്ഞേ
(താരകച്ചുട്ടിയുള്ള...)

മൈലാഞ്ചിക്കൈ കൊണ്ട് മുഖം മറച്ച്
ചേലൊത്ത കൈവിരൽ നഖം കടിച്ച്
ഒരു വലയ്ക്കുള്ളിലെ പരൽമീനിണ പോലെ
കരിമിഴി രണ്ടും പിട പിടച്ച്
പുതിയ കിനാവിൻ കതിരൊളി തിരളും
നീയൊരു പവിഴക്കൊടിയായ് മാറും
നീയൊരു പവിഴക്കൊടിയായ് മാറും
(താരകച്ചുട്ടിയുള്ള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarakachuttiyulla njoriyitta

Additional Info

Year: 
1990

അനുബന്ധവർത്തമാനം