കാത്തിരുന്ന മണവാളനണയുമ്പോൾ
കാത്തിരുന്ന മണവാളനണയുമ്പോൾ കരൾ
കൂട്ടിനുള്ളിൽ മണിത്തത്തയുണരുമ്പോൾ
പൂങ്കിനാവിൽ കണ്ട മാരൻ വിളിക്കുമ്പോൾ ചിരി
പൂവിനുള്ളിൽ കള്ളനാണം നിറയുമ്പോൾ
കവിളിണ കുങ്കുമമണിയുകയായി
കവിളിണ കുങ്കുമമണിയുകയായി
മിഴിയിതളിൽ ചിരി തെളിയുകയായി
മാറിടമിന്നു തുടിക്കുകയായി
കാത്തിരുന്ന മണവാളനണയുമ്പോൾ കരൾ
കൂട്ടിനുള്ളിൽ മണിത്തത്തയുണരുമ്പോൾ
മയ്യെഴുതിച്ചൊരു കണ്ണല്ലേ
കണ്ണിൽ കിനാവിൻ നിലാവല്ലേ
ആരും കൊതിക്കുന്ന പെണ്ണല്ലേ
പെണ്ണിവൾ മാരിവിൽ പൂവല്ലേ
തങ്കക്കൈവളയൊന്നു കിലുങ്ങും
മുത്തുവിളക്കുകൾ കണ്ണിമ പൂട്ടും
മണിയറമലരുകൾ ഇക്കിളി ചൂടും
(കാത്തിരുന്ന...)
മാന്തളിരൊത്തൊരു ചുണ്ടാണേ
ചുണ്ടത്തു പുഞ്ചിരിച്ചെണ്ടാണേ
മാതളപ്പൂവൊത്ത പെണ്ണാണേ
പെണ്ണിന് പത്തരമാറ്റാണേ
മതികല ജാലകവാതിലിലണയും
പാതിയുറക്കം മിഴികളിലലിയും
പുതിയൊരു പുളകം നിന്നെ പൊതിയും
കാത്തിരുന്ന മണവാളനണയുമ്പോൾ കരൾ
കൂട്ടിനുള്ളിൽ മണിത്തത്തയുണരുമ്പോൾ
പൂങ്കിനാവിൽ കണ്ട മാരൻ വിളിക്കുമ്പോൾ ചിരി
പൂവിനുള്ളിൽ കള്ളനാണം നിറയുമ്പോൾ
കവിളിണ കുങ്കുമമണിയുകയായി
മിഴിയിതളിൽ ചിരി തെളിയുകയായി
മാറിടമിന്നു തുടിക്കുകയായി
കാത്തിരുന്ന മണവാളനണയുമ്പോൾ കരൾ
കൂട്ടിനുള്ളിൽ മണിത്തത്തയുണരുമ്പോൾ