വിണ്ണിൻമാറിലെ വിങ്ങും കണ്ണീർമേഘമേ

വിണ്ണിൻമാറിലെ വിങ്ങും കണ്ണീർമേഘമേ
ശ്യാമമൗനതീരം നിന്നെ കാത്തു നിൽക്കെ
കൂടും ശൂന്യമാകവേ പെയ്യുകില്ലയോ
വിണ്ണിൻമാറിലെ വിങ്ങും കണ്ണീർമേഘമേ

ഓർമ്മകളെ എന്നുമീറനാക്കും നൊമ്പരങ്ങൾ
പോയ രാത്രി കൈവെടിഞ്ഞ പുലരിത്താരകൾ
ഒടുവിൽ ഖബറിൽ ഒരു കൂരിരുളിൽ
എന്നും സന്ധ്യ നെയ്യും
മോഹമെല്ലാം മാഞ്ഞു പോകും
(വിണ്ണിൻമാറിലെ...)

ഈ വഴിയിൽ കൂട്ടുവരാൻ നീ വിളിച്ചുവോ
അന്ത്യമൊഴി ചൊല്ലുവാൻ കാത്തു നിന്നുവോ
കാറ്റിൽ മഴയിൽ വിധിതൻ തിരയിൽ
പാഴ്ക്കിനാക്കൾ തീർക്കും
മണൽക്കൊട്ടാരങ്ങൾ വീഴും
(വിണ്ണിൻമാറിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vinnin maarile vingum