ഓലപ്പീലിയിലൂഞ്ഞാലാടും - F

ഓലപ്പീലിയിലൂഞ്ഞാലാടും
ഓലേഞ്ഞാലിക്കുരുവി വാ
ഓണമുറ്റത്ത് നൃത്തം വയ്ക്കും
ഓമനത്തുമ്പി വാ
ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ
ഓലോലം കിളിയുടെ കഥ പറയാം
ഓലപ്പീലിയിലൂഞ്ഞാലാടും
ഓലേഞ്ഞാലിക്കുരുവി വാ

പൂക്കൈത പൂത്തു പൂമുല്ല പൂത്തു
പൈങ്കിളികന്യയ്ക്ക് പുളകങ്ങള്‍ പൂത്തു
പുഴയില്‍ കണ്ണാടി നോക്കി പെണ്ണൊരുങ്ങി
പുതുസ്വപ്ന ലഹരിയിലവള്‍ മയങ്ങി
ഓ.....
(ഓലപ്പീലിയില്‍...)

ആണ്‍കിളി ഒന്നന്ന് അരികത്തണഞ്ഞു
കഴുകനാ കിളിയുടെ കരള്‍ കൊത്തിപ്പറിച്ചു
വനവേടനവളെ വലവീശിപ്പിടിച്ചു
നിത്യദുഃഖത്തിന്റെ കൂട്ടിലടച്ചു
ഓ.....
(ഓലപ്പീലിയില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olappeeliyiloonjaladum - F

Additional Info

Year: 
1990