പിരിയുന്നിതാ വേര്‍പിരിയുന്നിതാ

പിരിയുന്നിതാ...വേര്‍പിരിയുന്നിതാ
പുഴകള്‍ കൈവഴികള്‍ പിരിയുന്നു
തീരങ്ങൾ തേങ്ങിക്കരയുന്നു
കരള്‍പൊട്ടിയൊഴുകുമീ കണ്ണീരില്‍ മുക്കി
കാലം രചിക്കുന്നു കഥകള്‍
വീണ്ടും അനുരാഗ കഥകള്‍
പിരിയുന്നിതാ വേര്‍പിരിയുന്നിതാ

സ്നേഹിച്ച മനസ്സുകള്‍
ദാഹിച്ച ഹൃദയങ്ങള്‍
അകലുമ്പോള്‍ വിടപറയുമ്പോള്‍
മൗനനൊമ്പരങ്ങള്‍ മനസ്സിലൊതുങ്ങുമോ
കാലത്തിന്‍ കൈകളാ
മിഴിനീരു മായ്ക്കുമോ
പിരിയുന്നിതാ വേര്‍പിരിയുന്നിതാ

ഒരു സ്വപ്ന സാമ്രാജ്യം തന്നു എനിക്കൊരു
കുമ്പിള്‍ കണ്ണീരും നീപകര്‍ന്നു
ഓര്‍മ്മക്കിനാക്കള്‍ക്ക് ചിതയൊരുക്കി
ഓര്‍മ്മതന്‍ തീരത്ത് ഞാനിരിപ്പൂ

പുഴകള്‍ കൈവഴികള്‍ പിരിയുന്നു
തീരങ്ങൾ തേങ്ങിക്കരയുന്നു
കരള്‍പൊട്ടിയൊഴുകുമീ കണ്ണീരില്‍ മുക്കി
കാലം രചിക്കുന്നു കഥകള്‍
വീണ്ടും അനുരാഗ കഥകള്‍
പിരിയുന്നിതാ....വേര്‍പിരിയുന്നിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Piriyunnitha verpiriyunnitha

Additional Info

Year: 
1990

അനുബന്ധവർത്തമാനം