സൗരയൂഥത്തിലെ സൗവർണഭൂമിയിൽ
സൗരയൂഥത്തിലെ സൗവർണഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി
സ്വർണമയൂഖ തിരകളിൽ എഴുതിയ
സുന്ദരകാവ്യം നീ - അനുരാഗ
സംഗമഗീതം നീ
സൗരയൂഥത്തിലെ സൗവർണഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി
നിരവദ്യമാം നിന്റെ യൗവനപ്പൂക്കളിൽ
നിറയും രാഗാർദ്ര തേൻകണങ്ങൾ
ആ....
നിത്യാനുരാഗത്തിൻ പൊന്മണിച്ചെപ്പിലെന്നും
നീയോമനിക്കും മണിക്കിനാക്കൾ
നിർമലമെന്നോതി കവികൾ ഇന്നത്
നിർവൃതിയേകുന്നു നമ്മിൽ
ആ....
സൗരയൂഥത്തിലെ സൗവർണ ഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി
മുഗ്ദ വസന്തങ്ങൾ പീലി നിവർത്തിയാടും
മധുരോന്മാദത്തിൻ ലഹരികളിൽ
ആ....
മാനസനഭസ്സിൽ ഇന്ദ്രധനുസ്സായി
മൽസഖീ നീ എന്നും കൂട്ടുനിന്നു
മധുരാനുരാഗമാം ഹൃദയപുഷ്പമതിൽ
മധുകണമല്ലോ അനുഭൂതികൾ
സൗരയൂഥത്തിലെ സൗവർണഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി
സ്വർണമയൂഖ തിരകളിൽ എഴുതിയ
സുന്ദരകാവ്യം നീ - അനുരാഗ
സംഗമഗീതം നീ
സൗരയൂഥത്തിലെ സൗവർണഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി