പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു ലഹരിയെന്‍ കരളില്‍
നിറയുന്ന നിമിഷങ്ങളില്‍
ചിറകുള്ള നിമിഷങ്ങളില്‍
ചെന്നുരയുതിരും ഈ മധുചഷകം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ
ഹാ കൊതിതീരെ നുകരാന്‍ വരൂ
ഹാ അജ്ഞാതമാകും ഭാരങ്ങള്‍ പേറും
എന്‍ നെഞ്ചിന്‍ നാദങ്ങള്‍ കേൾക്കൂ
മധുമാരിയായി ഒരു ധാരയായി
എന്നുള്ളിന്‍ ദാഹങ്ങള്‍ തീര്‍ക്കൂ
(അജ്ഞാതമാകും...)
ചെന്നുരയുതിരും ഈ മധുചഷകം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ
കൊതിതീരെ നുകരാന്‍ വരൂ
പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു ലഹരിയെന്‍ കരളില്‍
നിറയുന്ന നിമിഷങ്ങളില്‍
ഹാ ചിറകുള്ള നിമിഷങ്ങളില്‍
ഹേയ് ഹേമന്തരാവിന്‍ കുളിര്‍ വന്നു മൂടും
എന്‍ മെയ്യില്‍ ചിത്രങ്ങള്‍ എഴുതൂ
പൊൻചിപ്പിക്കുള്ളില്‍ ഹിമബിന്ദു പോലെ
എന്നുള്ളില്‍ മുത്തൊന്നു തീര്‍ക്കൂ
(ഹേമന്തരാവിന്‍...)
ചെന്നുരയുതിരും ഈ മധുചഷകം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ ആഹാ
കൊതിതീരെ നുകരാന്‍ വരൂ
പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു ലഹരിയെന്‍ കരളില്‍
നിറയുന്ന നിമിഷങ്ങളില്‍
ഹാ ചിറകുള്ള നിമിഷങ്ങളില്‍