ദേവീ മിഴിയിൽ

ദേവീ മിഴിയിൽ പനിനീർക്കണമോ
ഹൃദയം കവിയും നിൻ
തീരാത്ത ശൃംഗാരപ്പൂഞ്ചോലയോ
ദേവീ മിഴിയിൽ പനിനീർക്കണമോ
(ദേവീ...)

നിൻ ഭാവഗീതം പാടാൻ
നിൻ കവിളിനനംഗൻ എഴുതും കവിതയാകാൻ
ഈറൻ മുടിയിൽ പൂവായ് വിടരാൻ
നിൻ ചുണ്ടിൽ വികാരത്തിൻ
പൂന്തേനൊഴുക്കുവാൻ
വരുന്നു ഞാൻ ദേവീ
(ദേവീ...)

നിൻ രാഗനൃത്തം കാണാൻ
മൃദുമൃദംഗമുണർത്തും
ലളിത നിസ്വനമാകാൻ
ദേവീ നിൻ ഭാവം കവരാൻ
നിൻ കാതിൽ എൻ അജ്ഞാത
ഗീതങ്ങൾ മൂളാൻ
വരുന്നു ഞാൻ ദേവീ
(ദേവീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Devi mizhiyil