കാവടിയാടിക്കടലിലൊളിച്ചു

കാവടിയാടിക്കടലിലൊളിച്ചു
കുങ്കുമമേഘങ്ങള്‍
പൂമണല്‍ വാരി വെറുതെ രസിച്ചു
എന്നിലെ സ്വപ്നങ്ങള്‍
സുഖതര മധുരിത സ്വപ്നങ്ങള്‍
(കാവടിയാടി...)
താന തന്തന തന തിന താനോ
താന തന്തിന താനോ
(കാവടിയാടി...)

സുന്ദര സന്ധ്യയുണര്‍ത്തും
മായിക മന്ത്ര മുഹൂര്‍ത്തത്തില്‍
പ്രിയതര ഗാനം കേട്ടൂ മനസ്സില്‍
തുടിച്ചൂ മോഹങ്ങള്‍
നമ്മിലെ തീരാ മോഹങ്ങള്‍
(സുന്ദര...)

അനുപമമാമൊരു ശ്രുതിസുഖമേകും
ആരുടെ മൃദുഗാനം
എന്നിലെ എന്നെയചുംബിതയാക്കും
മഞ്ജുള മൃദുഗാനം
(അനുപമ...)

കാവടിയാടിക്കടലിലൊളിച്ചു
കുങ്കുമമേഘങ്ങള്‍
പൂമണല്‍ വാരി വെറുതെ രസിച്ചു
എന്നിലെ സ്വപ്നങ്ങള്‍
സുഖതര മധുരിത സ്വപ്നങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaavadiyaadi kadalilolichu