കളഹംസം പോലെ

കളഹംസം പോലെ സാരംഗം പോലെ
കരളിലേതോ കവിത നെയ്തു
പോരുമെന്‍ ദേവീ നീയാരോ
(കളഹംസം...)

മെല്ലെ നീ മെല്ലെ പദമൂന്നും നേരം
ഇളംപൂക്കള്‍ നിന്നെ വരവേല്‍ക്കും നേരം
എന്നിലൊരു മോഹം പൂക്കുന്നു നിന്നിലതിന്‍ വര്‍ണ്ണം ചാര്‍ത്തുന്നു
പ്രിയേ പ്രിയേ നിന്‍ സ്വന്തം ഞാന്‍
(കളഹംസം...)

ആ....
പാല്‍ക്കിണ്ണമേന്തും രാഗാര്‍ദ്രരാവില്‍
മുകുളങ്ങളെല്ലാം വിരിയുന്ന രാവില്‍
ഉള്ളിലൊരു മധുരം നിറയുമ്പോള്‍ നിന്നിലൊരു നാണം മൂടുമ്പോള്‍
പ്രിയേ പ്രിയേ എന്‍ സ്വന്തം നീ
(കളഹംസം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalahamsam pole