വണ്ടു ഞാൻ മലർ ചെണ്ട് നീ

വണ്ടു ഞാൻ മലർ ചെണ്ട് നീ
മണിവണ്ടു ഞാൻ മലർച്ചെണ്ടു നീ
ഞാൻ മരിക്കുമ്പോൾ മരിച്ചോട്ടെ
മരിക്കുന്ന ദിനം മുൻപ്
മലരേ നിന്നധരത്തിൽ മധുരം ഞാൻ
നുകർന്നീടും

വണ്ടു ഞാൻ ചെണ്ട് നീ
മണിവണ്ടു ഞാൻ മലർച്ചെണ്ടു നീ
ഞാൻ മരിക്കുമ്പോൾ മരിച്ചോട്ടെ
മരിക്കുന്ന ദിനം മുൻപ്
മലരേ നിന്നധരത്തിൽ മധുരം ഞാൻ
നുകർന്നീടും

പാനപാത്രം നിറയെ
പതഞ്ഞു പൊങ്ങിയ വീഞ്ഞും
ഓ...
പാനപാത്രം നിറയെ
പതഞ്ഞു പൊങ്ങിയ വീഞ്ഞും
പ്രണയഗാനം മൂളി
അരികിൽ നല്ലൊരു പെണ്ണും
പണ്ടു പാടി ഒമർഖയാം
ഇന്നു പാടി വരുന്നു ഞാൻ
ഓ...
ഞാൻ മരിക്കുമ്പോൾ മരിച്ചോട്ടെ
മരിക്കുന്ന ദിനം മുൻപ്
മലരേ നിന്നധരത്തിൽ മധുരം ഞാൻ
നുകർന്നീടും
(വണ്ടു ഞാൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vandu njan malar chendu nee

Additional Info

Year: 
2019

അനുബന്ധവർത്തമാനം