ഇമാം മജ്ബൂർ
മലപ്പുറത്തിന്റെ പഴയ പാട്ടുകാരൻ മങ്ങാട്ടുപുലം മുതുകാട്ടിൽ അബ്ദുൽ അസീസ് എന്ന അസീസ് ഭായിയുടെയും ഫാത്തിമയുടെയും മകനായി മലപ്പുറം ജില്ലയിലെ മഞ്ചേരി പൂക്കോട്ടൂരിൽ ജനിച്ചു. 2018 -ൽ ഇറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ഇമാം മജ്ബൂർ ചലച്ചിത്ര ഗാനരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം മാലിക് എന്ന സിനിമയിലെ ഗാനങ്ങൾക്ക് കോറസ് പാടി. സമീർ ബിൻസി എന്ന മറ്റൊരു ഗായകനൊപ്പം നിരവധി വേദികളിൽ സൂഫി ഗസലുകളും ഖവ്വാലികളും ഇമാം മജ്ബൂർ നടത്തി വരുന്നുണ്ട്.
പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക നിസ അസീസി, തബല ദോലക് വാദകൻ മുജീബ് റഹ്മാൻ, വയലിൻ, സിത്താർ, ഗിറ്റാർ, സന്തൂർ, മാൻഡലിൻ വാദകൻ മുഹമ്മദ് സലീൽ, ഒട്ടേറെ ഖവാലി, ഗസൽ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള മുഹമ്മദ് അക്ബർ, പാട്ടുകാരികളായ ഹസീന, മുനീറ, തബസുന്നിസ, തബലയിൽ സംസ്ഥാന യുവജനോത്സവങ്ങളിൽ പലതവണ സമ്മാനം നേടിയ റാഹത് നസീബ് എന്നിവർ ഇമാം മജ്ബൂരിന്റെ സഹോദരങ്ങളാണ്.