കിനാവു കൊണ്ടൊരു

കിനാവു കൊണ്ടൊരു കളിമുറ്റം
വിദൂരമേതോ ദേശം...
ആ..കിനാവിലാർത്തിരമ്പുമോ നാളെ
ഒരു നല്ല ലോകം നമ്മൾക്കായ്..
നാളേ ..വരിഷകാലമായ് നാം
നിറയുമോ മനം...
പെരും കടൽ കടന്ന് കാറ്റാകുമോ..
വളരുമോ അതിരെഴാത്ത വയലിൽ
കതിരൊളികൾ പോൽ...
പകരുമോ പല ജലങ്ങൾ കലരും  
കുളിരുറവ പോൽ നമ്മൾ തമ്മിൽ...

കുറ്റിരുട്ടത്ത് ചൂട്ടായ് മിന്നും താരപോൽ
വിണ്ടടരുന്ന മണ്ണിനിറ്റു മേഘം പോൽ...
കൂടെരിഞ്ഞ പക്ഷിക്ക് വിണ്ണിൻ ചില്ലപോൽ
തരുമോ കിനാവഭയം...(2)

കിനാവു കൊണ്ടൊരു കളിമുറ്റം
വിദൂരമേതോ ദേശം...
ആ..കിനാവിലാർത്തിരമ്പുമോ നാളെ
ഒരു നല്ല ലോകം നമ്മൾക്കായ്..
വളരുമോ അതിരെഴാത്ത വയലിൽ
കതിരൊളികൾ പോൽ...
പകരുമോ പല ജലങ്ങൾ കലരും  
കുളിരുറവ പോൽ നമ്മൾ തമ്മിൽ...
ആ ...ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinavu kondoru

Additional Info

Year: 
2018

അനുബന്ധവർത്തമാനം