ഓ ദേവി ശ്രീദേവി

ഓ ദേവി ശ്രീദേവി
പ്രിയദര്‍ശിനി രസവർഷിണി നീ വാ
നിന്‍ ദേവി അളിവേണി
നവരാഗിണി യുവമോഹിനി ഇവളെ
സുധബിന്ദു അധരത്തില്‍ വഴിയുന്നു
പുളകങ്ങള്‍ ഹൃദയത്തില്‍ നിറയുന്നു
മധുരഭാവ സുഖമൌനഗീത ലയവേളാ
ആ..ആ..ആ..
ഓ ദേവി ശ്രീദേവി
നവരാഗിണി യുവമോഹിനി ഇവളെ

തെന്നലിൽ സുമരാജികള്‍
താലോലമാലോലം ആടുന്നിതാ
എന്നിലെ നിറപീലിയാല്‍
നിന്‍പ്രേമ ശ്രീപൂജ ചെയ്യുന്നു ഞാന്‍
ഇന്നോടെയിതള്‍ നീര്‍ത്തിടും
തുടികൊട്ടുമെന്നാശകള്‍
ഹൃദയത്തിലാരാധനാ
പ്രണയത്തിനാലാപനാ
കരളിലാകെയിനി മധുരമേകുമൊരു മോഹം
ആ..ആ..ആ..
നിന്‍ ദേവി അളിവേണി
പ്രിയദര്‍ശിനി രസവർഷിണി നീ വാ

വെണ്ണിലാ ചൊരിയുന്നുവോ
ഈ രാവില്‍ നീ തീര്‍ത്ത മഞ്ചങ്ങളില്‍
പൂമഴ പനിനീർമഴ
ശ്രീമംഗലേ നിന്റെ പൊന്മേനിയില്‍
ചിറകാല വിരഹാഗ്നിയില്‍
കുളിര്‍പാകി ഈ സംഗമം
ഈ നാളില്‍ ഈ വേളയില്‍
ലയരമ്യ വിണ്‍ഗംഗകള്‍
ഉണരുമിന്നു ഞാന്‍ പടരുമിന്നു ഞാന്‍ നിന്നില്‍
ആ..ആ..ആ..

ഓ ദേവി ശ്രീദേവി
പ്രിയദര്‍ശിനി രസവർഷിണി നീ വാ
നിന്‍ ദേവി അളിവേണി
നവരാഗിണി യുവമോഹിനി ഇവളെ
സുധബിന്ദു അധരത്തില്‍ വഴിയുന്നു
പുളകങ്ങള്‍ ഹൃദയത്തില്‍ നിറയുന്നു
മധുരഭാവ സുഖമൌനഗീത ലയവേളാ
ആ..ആ..ആ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh devi sreedevi

Additional Info

Year: 
1986

അനുബന്ധവർത്തമാനം