ഉല്ലാസമോടെ നമ്മൾ

ഉല്ലാസമോടെ നമ്മൾ
എല്ലാരും ഒത്തുപാടാൻ
ലല്ലലലം ഇന്നിങ്ങു വന്നേ
ഇത്തിരി ഇത്തിരി സ്നേഹം
ഇക്കിളി ഇക്കിളി കൂട്ടി
ഇന്നിവിടെ നമ്മൾ
ആടാം പാടാം
(ഉല്ലാസമോടെ...)

ദുഖങ്ങളെ ഇനി വിട്ടകന്നു
സ്വപ്നങ്ങൾ നിങ്ങളിനി പൂത്തുലഞ്ഞു
സുന്ദരമാകും സന്ധ്യയിലെ പുഞ്ചിരി തൂകി
ഉള്ളിലെ ശോകം നമ്മൾക്കു മാറ്റാം
ഉല്ലാസമോടെ നമ്മൾ
എല്ലാരും ഒത്തുപാടാൻ
ലല്ലലലം ഇന്നിങ്ങു വന്നേ

താരകളെ ചിരി തൂകിടേണം
വന്നല്ലോ ഞങ്ങളിന്നു മണ്ണിൻ മാറിൽ
അമ്പിളി തോൽക്കും പൂക്കൾ ചൂടി
മധുരമായി
ഇന്നിനി ഞങ്ങൾ ഒന്നു ചേർന്നാടാം
ഉല്ലാസമോടെ നമ്മൾ
എല്ലാരും ഒത്തുപാടാൻ
ലല്ലലലം ഇന്നിങ്ങു വന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ullasamode nammal

Additional Info

Year: 
1990

അനുബന്ധവർത്തമാനം