നീലാമ്പൽപൊയ്ക ചിരിതൂകി - pathos

ആ.....ലലലാ...ലലലാ..
ലലലലാലലാലലാ
നീലാമ്പൽപൊയ്ക ചിരിതൂകി
ഇളംമഞ്ഞിലിന്നു നീരാടിടുന്നു
ഈ നീലരാവും ഞാനും കിനാവും
അമൃതം പകരാൻ കാത്തിരിക്കുന്നു
നീലാമ്പൽപൊയ്ക ചിരിതൂകി
ഇളംമഞ്ഞിലിന്നു നീരാടിടുന്നു

ശ്രുതിമീട്ടി വന്നൂ പ്രിയ മോഹങ്ങൾ
ഇതിലേ പൂങ്കാറ്റിൻ തേരിലിരുന്നൂ
ആ സ്വരരാഗം മൂളി വരില്ലേ
നീ മൃദുഹാസം തൂകി വരില്ലേ
ശിശിരം ചൊരിയും പൂങ്കുളിരായി
നീലാമ്പൽപൊയ്ക ചിരിതൂകി
ഇളംമഞ്ഞിലിന്നു നീരാടിടുന്നു

ഏതോ സുഗന്ധം വരവായ് നീളേ
ഇവിടെ ഞാനിന്നും ഏകാന്തയായി
ആ സ്വപ്നലോകം ഇന്നേകുകില്ലേ
നീ നൃത്തലോലൻ ആയി വരില്ലേ
ഹൃദയം നിറയെ പൂങ്കിനാവായി

നീലാമ്പൽപൊയ്ക ചിരിതൂകി
ഇളംമഞ്ഞിലിന്നു നീരാടിടുന്നു
ഈ നീലരാവും ഞാനും കിനാവും
അമൃതം പകരാൻ കാത്തിരിക്കുന്നു
നീലാമ്പൽപൊയ്ക ചിരിതൂകി
ഇളംമഞ്ഞിലിന്നു നീരാടിടുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelambal poika chiri thooki - pathos

Additional Info

Year: 
1990

അനുബന്ധവർത്തമാനം