ഗുലുമാല് ഗുലുമാല്

ഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലുമാല്
ഗുലു ഗുലു ഗുലു ഗുലു ഗുലുമാല്
പലപലപലപല ഗുലുമാല്  ഗുലുമാല്
വീട്ടിലോ ഗുലുമാല് നാട്ടിലോ ഗുലുമാല്
റോട്ടിലോഗുലുമാല് ..
അവിടേം ഇവിടേം എവിടേം എങ്ങും ഗുലുമാല്
അയ്യോ ഗുലുമാല്

പണ്ടൊരിക്കല്‍ പറഞ്ഞ കള്ളം
ഇന്നിതാ ഗുലുമാല്
അതിന്നു നാട്ടില്‍ പടര്‍ന്നു പാട്ടായ്
പറഞ്ഞ വീരനെ അറിഞ്ഞു ഞാന്‍
അയല്‍വാസീ .. ഒരു ദരിദ്രവാസീ
അയല്‍വാസീ .. ഒരു ദരിദ്രവാസീ

അന്നൊരിക്കല്‍ പറഞ്ഞ സത്യം
ഇന്നിതാ ഗുലുമാല് ..
അറിഞ്ഞു വീട്ടില്‍ പുകഞ്ഞു തീയായ്
അതിനു കാരണമറിഞ്ഞു ഞാന്‍
അയല്‍വാസീ .. ഒരു ദരിദ്രവാസീ 
അയല്‍വാസീ .. ഒരു ദരിദ്രവാസീ

കുരുന്നു മോഹം വിരുന്നു വന്നു
ഇന്നിതാ ഹാ ഗുലുമാല് ..
അതിന്റെ ദുഃഖം അറിഞ്ഞു ഞാനും
എരിഞ്ഞു മാനസം കരഞ്ഞു ഞാന്‍
അയല്‍വാസീ .. ഒരു ദരിദ്രവാസീ
അയല്‍വാസീ .. ഒരു ദരിദ്രവാസീ
അയല്‍വാസീ .. ഒരു ദരിദ്രവാസീ
അയല്‍വാസീ .. ഒരു ദരിദ്രവാസീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
gulumalu gulumalu