തങ്കത്തകിടുരുക്കി തീയിലടിച്ചുരുട്ടി

തങ്കത്തകിടുരുക്കി തീയിലടിച്ചുരുട്ടി
നാരായമൊരുക്കാം
നിന്റെ കുരുട്ടുമനസ്സിൽ ഞാൻ
നന്മയെഴുതിത്തന്ന്
കുന്നായ്മ മാറ്റിത്തരാം
(തങ്കത്തകിടുരുക്കി...)

ഏതോ കാതിൽ വേദങ്ങളോതി
കലിയുഗ മാമുനി കുഴയുമ്പോൾ
പട പന്ത്രണ്ടും പയറ്റി വരാം ഞാൻ
ചതുരംഗം മാടിത്തരാം
(തങ്കത്തകിടുരുക്കി...)

തിരുമാലികളെ രാജാവാക്കും
തലയിണമന്ത്രം ചൊല്ലി വരാം
അക്കിടി മാറ്റാൻ അക്ഷരവാതിൽ
സൂത്രത്തിൽ തുറന്നുതരാം
(തങ്കത്തകിടുരുക്കി...)

കാളിദാസൻ കവിതകളെഴുതും
തൂലികപോലും കൊണ്ടുവരാം
മറുകണ്ടങ്ങൾ ചാടി വരാം
നിന്റെ ഉൾക്കണ്ണു തുറന്നു തരാം
(തങ്കത്തകിടുരുക്കി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankathakidurukki