Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മകൻ എന്റെ മകൻ Mon, 06/09/2021 - 23:51
മകൻ എന്റെ മകൻ Mon, 06/09/2021 - 23:51
കെ ജെ തോമസ് Mon, 06/09/2021 - 20:00 പ്രൊഫൈൽ ചിത്രം
സംഘം Mon, 06/09/2021 - 18:43
പുന്നശ്ശേരി കാഞ്ചന Mon, 06/09/2021 - 15:37
പുന്നശ്ശേരി കാഞ്ചന Mon, 06/09/2021 - 13:04
ഓലപീപ്പി Mon, 06/09/2021 - 12:58
ഐ എസ് കുണ്ടൂർ Mon, 06/09/2021 - 00:44 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
കൂടെവിടെ? Sun, 05/09/2021 - 22:58
കൂടെവിടെ? Sun, 05/09/2021 - 22:56 Comments opened
ദേവി Sun, 05/09/2021 - 22:55
ജനകീയം Sun, 05/09/2021 - 22:34
ജനകീയം Sun, 05/09/2021 - 22:33
ജനകീയം Sun, 05/09/2021 - 22:21
ജനകീയം (രാജസഭ) Sun, 05/09/2021 - 19:42
പി എ രാജ ഗണേശൻ Sun, 05/09/2021 - 19:28
കൊടുങ്കാറ്റ് Sun, 05/09/2021 - 16:31 Comments opened
പൊൻ‌തൂവൽ Sun, 05/09/2021 - 16:31 Comments opened
നിഴൽ‌യുദ്ധം Sun, 05/09/2021 - 16:30
ആരംഭം Sun, 05/09/2021 - 16:29
സംരംഭം Sun, 05/09/2021 - 16:28 Comments opened
ഇതിഹാസം Sun, 05/09/2021 - 16:27 പോസ്റ്റർ ചേർത്തു - കടപ്പാട് റോയ് വി ടി
സാഹസം Sun, 05/09/2021 - 16:26 Comments opened
ആട്ടക്കഥ Sun, 05/09/2021 - 16:25 വിവരങ്ങൾ ചേർത്തു.
മനുഷ്യമൃഗം Sun, 05/09/2021 - 16:24
കാളിയമർദ്ദനം Sun, 05/09/2021 - 16:22
അംജത് Sun, 05/09/2021 - 16:22
കാബൂളിവാല Sun, 05/09/2021 - 08:53
പുന്നശ്ശേരി കാഞ്ചന Sat, 04/09/2021 - 22:20
ഫോർ പ്ലസ് ഫോർ Sat, 04/09/2021 - 21:40
കന്യാകുമാരി Sat, 04/09/2021 - 21:35
ഭൂമിക Sat, 04/09/2021 - 21:06
പുന്നാരം Sat, 04/09/2021 - 21:05
സർഗ്ഗവസന്തം Sat, 04/09/2021 - 20:58
അനന്തരം Sat, 04/09/2021 - 20:55
അനുഭവങ്ങൾ പാളിച്ചകൾ Sat, 04/09/2021 - 20:54
ഒതേനന്റെ മകൻ Sat, 04/09/2021 - 20:53
വാർദ്ധക്യപുരാണം Sat, 04/09/2021 - 20:52
നോവൽ Sat, 04/09/2021 - 20:41 Comments opened
ജലോത്സവം Sat, 04/09/2021 - 20:39 നൃത്തസംവിധാനം തിരുത്തി
കടവ്‌ Sat, 04/09/2021 - 20:05 Comments opened
മിനി എസ് കെ Sat, 04/09/2021 - 18:05
ഞാൻ സ്റ്റീവ് ലോപ്പസ് Sat, 04/09/2021 - 18:00
തൊണ്ടിമുതലും ദൃക്‌സാക്ഷിയും Sat, 04/09/2021 - 17:58 അഭിനേതാവിനെ ഉൾപ്പെടുത്തി
അള്ള് രാമേന്ദ്രൻ Sat, 04/09/2021 - 17:57
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു Sat, 04/09/2021 - 15:46 Comments opened
സൂര്യമാനസം വെള്ളി, 03/09/2021 - 23:18
അനുഗ്രഹ വെള്ളി, 03/09/2021 - 23:04 പ്രൊഫൈൽ ചിത്രം
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ വെള്ളി, 03/09/2021 - 21:50
ലേലം വെള്ളി, 03/09/2021 - 21:41

Pages