സുജാത ചന്ദ്രൻ

Sujatha Chandran
Date of Death: 
തിങ്കൾ, 19 August, 2024
സുജാത തിരുവനന്തപുരം
Sujatha Thiruvananthapuram

സുരേഷ് ചന്ദ്രന്റേയും കമലയുടേയും മകളായി തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് ജനിച്ചു. മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ത ബിരുദവും നേടിയതിനുശേഷം സുജാത ദൂരദർശനിൽ വാർത്താ അവതാരകയായും ബി ഗ്രേഡ് ആർട്ടിസ്റ്റായും വർക്ക് ചെയ്തു

പ്രമുഖ സംഗീത സംവിധായകൻ എം ബി ശ്രീനിവാസന്റെ ഗായക സംഘത്തിൽ കുറേക്കാലം അംഗമായിരുന്നു സുജാത. ലെനിൻ രാജേന്ദൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾപുരാവൃത്തം എന്നീ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്കാർഫ് എന്ന എൻ ജി ഓയിൽ സന്നദ്ധ പ്രവർത്തകയായിരുന്നു സുജാത. 2024 ആഗസ്റ്റിൽ സുജാത ചന്ദ്രൻ അന്തരിച്ചു.