അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

Arayannakkiliyonnen
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
ഒരു നാണമണിയിക്കും സിന്ദൂരവും
ഒരു മോഹം വിരിയിക്കും മന്ദാരവും
കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

പുഴയിൽ കരയിൽ കതിർ മാലകൾ
നിനക്കെൻ കരളിൻ നിറമാലകൾ (2)
പൂമാനവും പൂന്തെന്നലും
പനിനീരു പെയ്യും വേളയിൽ (2)
നിൻ മാറിലെൻ കൈയാലൊരു
പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

കളഭം പൊഴിയും തളിർ പന്തലിൽ
കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
നിന്നുള്ളവും എന്നുള്ളവും
മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

 

 

 

arayannakkiliyonnen manasathil--MANYAMAHA JANANGALE (Hari Aryas)