മാന്യമഹാജനങ്ങളേ
മാന്യമഹാജനങ്ങളേ മാന്യമഹാജനങ്ങളേ
ആഴികൾ പോലെ വീചിയുണർത്തും ജനങ്ങളേ
കാറ്റലപോലെ വീശിയടിക്കും ജനങ്ങളേ
ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ
ദാരിദ്ര്യം തുടച്ചു മാറ്റാൻ..
വോട്ടു തരൂ.. വോട്ടു തരൂ.. ഞങ്ങൾക്കോട്ടു തരൂ
മാന്യമഹാജനങ്ങളേ മാന്യമഹാജനങ്ങളേ
നൂറു പൂവുകൾ കരളിൽ വിടർത്തിയ സഖാക്കളേ
സഖാക്കളേ
നൂറു ചിന്തകൾ ഒന്നായ് മാറ്റിയ സഖാക്കളേ
സഖാക്കളേ
ഇവിടെ പുതിയ പ്രഭാതം കാണാൻ രക്തം ചിന്തുക നമ്മൾ
വോട്ടു തരൂ.. വോട്ടു തരൂ.. ഞങ്ങൾക്കോട്ടു തരൂ
മാന്യമഹാജനങ്ങളേ മാന്യമഹാജനങ്ങളേ
പത്തിരി ചുട്ടു നിരത്തി നമ്മള് പട്ടിണീ പോക്കും നാട്ടീന്ന്
മുക്കിനു മുക്കിനു ജില്ലകൾ തീർത്ത് മൊഞ്ചു വളർത്തും നാട്ടീന്ന് (2)
വോട്ടു തരൂ.. വോട്ടു തരൂ.. ഞമ്മക്കോട്ടു തരൂ
ഓന്തു തിന്തകത്തോം.. തോം പാർട്ടി തിന്തകത്തോം
വോട്ട് തിന്തകത്തോം.. തോം ഭരണം തിന്തകത്തോം
തിന്തക തിന്തകത്തോം.. ഓന്ത് തിന്തക തിന്തകത്തോം
തിന്തക തിന്തകത്തോം.. ഓന്ത് തിന്തക തിന്തകത്തോം
ഹോയ് തിന്തക തിന്തകത്തോം..
നമുടെ പാർട്ടി തിന്തകത്തോം
തിന്തക തിന്തകത്തോം നമുടെ പാർട്ടി തിന്തകത്തോം
വോട്ട് തിന്തകത്തോം.. നമ്മുടെ ഭരണം തിന്തകത്തോം
വോട്ട് തിന്തകത്തോം.. നമ്മുടെ ഭരണം തിന്തകത്തോം
ഓന്തുപാർട്ടി വോട്ടു ഭരണം എല്ലാം തിന്തകത്തോം
ഓന്തുപാർട്ടി വോട്ടു ഭരണം തകിട തിന്തകത്തോം
അരി വേണം തുണി വേണം തല ചായ്ക്കാനിടം വേണം
അരി വേണം തുണി വേണം തല ചായ്ക്കാനിടം വേണം
അല്ലലും തല്ലലും കൊല്ലലും മാറ്റാൻ
അഴിമതിയക്രമം ഇല്ലാതാക്കാൻ
ഞങ്ങൾ വരുന്നു നാട്ടാരേ..
വോട്ടു തരൂ.. വോട്ടു തരൂ.. ഞങ്ങൾക്കോട്ടു തരൂ
മാന്യമഹാജനങ്ങളേ മാന്യമഹാജനങ്ങളേ
ആഴികൾ പോലെ വീചിയുണർത്തും ജനങ്ങളേ
കാറ്റലപോലെ വീശിയടിക്കും ജനങ്ങളേ