കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം

കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേ
കാമൻ നൽകും വില്ലും അമ്പും കണ്ണിലേന്തി
കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേ
തേനിൽ മുക്കും വാളൊന്ന് നാവിലേന്തി
എടീ ഇന്ദൂ  എടീ സിന്ധൂ
ഇന്ദൂ സിന്ധൂ ബിന്ദൂ മഞ്ജൂ
ഞങ്ങളെ നോക്കി ഒന്നു ചിരിച്ചാൽ നഷ്ടം എന്തെടീ അച്ചാമ്മേ (കണ്ടില്ലേ...)

പ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു  സൂസമ്മേ
അയ്യോ പാവം
പ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു  സൂസമ്മേ
കാർബൺ കോപ്പിയിൽ ഒന്നു നമുക്കും തരണേ കനിവായ് കണ്മണിയേ
തരണേ കനിവായ് കണ്മണിയേ
എടീ ലൈലേ എടീ ലീലേ
എടീ ലൈലേ ലീലേ സൈനേ ബീനേ
ഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേ
ഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേ  (കണ്ടില്ലേ...)

കണ്ണമ്മാ നീയെൻ കണ്ണമ്മ
അടി കണ്ണമ്മ നില്ലമ്മ എൻ കാതലി
എന്നമ്മ അടി എന്നമ്മ
നീയിണ്ട്രു ഒരു മാതിരി
നെഞ്ചത്തിൻ ഓസയിൽ നീ കേളടീ (2)
മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീ
ഇന്ത മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീ
മങ്കമാരിൽ മണിയാകും മഞ്ജുളാംഗി വിലാസിനി
പഞ്ചസാര ശരമാകും ലളിതാദേവി
ഗീതാറാണി മായാറാണി കല്യാണത്തിൻ വെയ്റ്റിംഗ് ലിസ്റ്റിൽ
ഒന്നാം സ്ഥാനം തരേണമേ യമുനാറാണീ (മങ്കമാരിൽ...)(കണ്ടില്ലേ...

 

 

 

 

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Kandille kandille

Additional Info