കൈലാഷ് മേനോൻ

Kailash Menon
കൈലാസ് മേനോൻ
കൈലാസ്
സംഗീതം നല്കിയ ഗാനങ്ങൾ: 35
ആലപിച്ച ഗാനങ്ങൾ: 1

സംഗീത സംവിധായകൻ. പതിനാറാമത്തെ വയസ്സിൽ സ്നേഹത്തോടെ എന്ന മ്യൂസിക്ക് ആൽബം ചെയ്തുകൊണ്ടാണ് കൈലാസ് മേനോൻ സംഗീത സംവിധാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അദ്ദേഹം പ്രൊഫഷണലായി തുടങ്ങുന്നത് സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ കീഴിൽ അസിസ്റ്റന്റായി പ്രവർത്തിച്ചുകൊണ്ടാണ്. ഗോപി സുന്ദറിന്റെ കൂടെ സൗണ്ട് എഞ്ചിനീയറായും പ്രവർത്തിച്ചു. പ്രശസ്തമായ പല ബ്രാൻഡുകൾക്കുൾപ്പെടെ നിരവധി പരസ്യ ചിത്രങ്ങൾക്ക് കൈലാസ് സംഗീതം പകർന്നിട്ടുണ്ട്.

 2007 ൽ ജയരാജ് സംവിധാനം ചെയ്ത പകർന്നാട്ടം എന്ന സിനിമയൂടെ സംഗീത സംവിധായകനായിട്ടാണ് സിനിമാസംഗീതത്തിലേയ്ക്ക് എത്തുന്നത്. പകർന്നാട്ടത്തിന്റെ തീം മ്യൂസിക്കും കൈലാസായിരുന്നു. അതിനുശേഷം 2017 ൽ സ്റ്റാറിംഗ് പൗർണ്ണമി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. 2018 ൽ റിലീസ് ചെയ്ത തീവണ്ടി എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് കൈലാസ് മേനോൻ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ഇട്ടിമാണി മയ്ഡ് ഇൻ ചൈന, ഫൈനൽസ്.. എന്നിവയൂൾപ്പെടെ അഞ്ച് മലയാള സിനിമകൾക്കും ഒരു തെലുങ്കു സിനിമയ്ക്കും സംഗീതം നൽകി.

കൈലാസ് മേനോന്റെ ഭാര്യ അന്നപൂർണ്ണ ലേഖ പിള്ള. കൈലാസ് - അന്നപൂർണ്ണ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട് പേര് സമന്യു രുദ്ര.