ഏതോയേതോ സ്വപ്നത്തിൻ (ഋതുരാഗം)
എതോ ഏതോ സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നോ
തമ്മിൽത്തമ്മിൽ വേറൊന്നും ചൊല്ലാതോരോ
ജാലങ്ങൾ മെല്ലെ നീങ്ങുന്നോ
ഋതുരാഗംപോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതുഭാവങ്ങൾ കൈമാറിടും
പുതുകാലം നമ്മിൽ പെയ്തുവോ
എതോ ഏതോ സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നോ
ആഹാ ...
വാടാതെ വാടുമ്പോൾ ഉൾക്കോണിൽ വിങ്ങുമ്പോൾ
തോളോരം ചായും നേർപ്പകുതി നീ
ഞാനാകും തീരങ്ങൾ നീരോളം പോലെങ്ങോ
ചേലൂടെ മൂടുന്നേതാണൂ നീ
അറിയാതിരു മിഴികളിൽ ഇതാ ... ഇതാ
സുഖമാർന്നൊരു ചെറുതരി കൗതുകം
വിറയോടിതു വഴിയണയുമോ
മനം തേടും സുഖനിമിഷം
ഋതുരാഗംപോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതുഭാവങ്ങൾ കൈമാറിടും
പുതുകാലം നമ്മിൽ പെയ്തുവോ
പുൽത്തുമ്പിൽ മഞ്ഞിൻ വെട്ടം വൈരങ്ങൾ ചാർത്തും പോലെ
ഉൾത്തുമ്പിൽ തെളിയും കണിക നീ
ആളില്ലാനേരം തോറും പേരില്ലാ മൗനം പോലും
നിൻ രൂപം തിരയും അരികിലായ്
ഒരുവേള നീയിനി അറിയുമോ
മനതാരിലെ മധുരിത നിമ്പരം
അലിവോടൊരു വരി പകരുമോ
സ്വയം ചേരാൻ ഒരു കഥയായ്
എതോ ഏതോ സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നോ
തമ്മിൽത്തമ്മിൽ വേറൊന്നും ചൊല്ലാതോരോ
ജാലങ്ങൾ മെല്ലെ നീങ്ങുന്നോ
ഋതുരാഗംപോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതുഭാവങ്ങൾ കൈമാറിടും
പുതുകാലം നമ്മിൽ പെയ്തുവോ
Additional Info
സ്ട്രിംഗ്സ് |