നേരമായേ - ഇലക്ഷൻ പാട്ട്
നേരമായേ .. പൊൻനേരമായ്
നാട്ടിലെങ്ങും പുത്തനുണർവ്വായേ
പോയത് പോയെ മാറ്റത്തിനാണെ
പുതിയൊരു ഉലകം പണിയാൻ
പഴയ കഥകൾ പഴകിയ നുണകൾ
പുതിയൊരു നിറം കൊണ്ടു പൊതിയാൻ
കാലത്തിൻ കുറുകേ വേഗത്തിൽ പിറകെ
പുതുസ്വർഗ്ഗം നേടാനായി പോയിടേണ്ടേ
പൌരന്മാരിവിടെ ഗതികേടിലാണേ
ഭരണം മാറേണ്ടേ..
മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവരമാറിപ്പോകുന്നേ
മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ മാറിപ്പോകുന്നേ...
കലികാലം തീരണ്ടേ വളരണ്ടേ നാട്ടിൽ
നിലവാരം മാറണ്ടേ ഉയർന്നീടണ്ടേ
വെളിവില്ലാ നേതാക്കൾ വിലസീടും നാട്ടിൽ
തുടരുന്നീ കോലം മൊത്തം പൊളിച്ചടുക്കാൻ
അധികാരം പടവെട്ടി പിടച്ചടുക്കാൻ
കറയായ കറയെല്ലാം പൊളിച്ചെടുക്കാൻ
പിടിവിട്ടുപോയതൊക്കെ തിരിച്ചെടുക്കാൻ
വേഗം വന്നേ.. ബൂത്തിൽ വന്നു നിന്നേ
പുതുനേതാവായിട്ടാരെ വേണം ആരെ നമ്മൾ തിരഞ്ഞെടുക്കാൻ
മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവരമാറിപ്പോകുന്നേ
മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ മാറിപ്പോകുന്നേ...
മഠയന്മാർ മദിക്കും കലികാലം മാറി
പുതുമോഡൽ ഗ്രാമത്തിൽ പൊടിപാറണ്ടേ
പഴമക്കാർക്കിവിടെ പവ്വറില്ലാ നാട്ടിൽ
പുതുവേലി കെട്ടിയങ്ങു വളച്ചെടുക്കാം
കഥകൾ വളച്ചൊടിക്കാം
ഇനി വോട്ടർമാരെ ചാക്കിൽ പൊതിഞ്ഞെടുക്കാൻ
ഇരുചെവിയറിയാതെ വോട്ടോ മറിച്ചെടുക്കാൻ
വേഗം വന്നേ.. ബൂത്തിൽ വന്നു നിന്നേ
പുതുനേതാവായിട്ടാരെ വേണം ആരെ നമ്മൾ തിരഞ്ഞെടുക്കാൻ
മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവരമാറിപ്പോകുന്നേ
മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ മാറിപ്പോകുന്നേ... (2)
Additional Info
ഗിറ്റാർ | |
ബാസ് ഗിറ്റാർസ് |