*പകരം (മഴ ചില്ലു കൊള്ളും )
മഴചില്ലു കൊള്ളും നെഞ്ചകങ്ങളേ
മിടിക്കാൻ മറന്നേ പോകയോ.
നിലാത്താരമോലും നീലവാനിലായ്
തുലാമിന്നലെയ്‌തോ കാലമേ.
അഴൽ മേഘമുള്ളിൽ നിഴൽ വീഴ്ത്തവേ
ഒരേ മാരിയാലേ നമ്മൾ നനയവേ...
പകരം...ഒരു തിര പോകവേ...
പകരം...മറുതിരയാഞ്ഞണഞ്ഞിതാ...
രുധിരം...പിറവി ആദ്യമായ്...
രുധിരം...പൊതിയണ ചങ്കുറപ്പിതേ...
ഇന്നലെയുടെ പാട്ടിനെന്നും
പുതുമഴയുടെ നേർത്ത ഗന്ധം
ചെങ്കനൽ വഴി താണ്ടി നമ്മൾ ഒരു മനമായ്.
നാടോടിയാകും തെന്നലിൽ
കൈകോർത്തു ദൂരെ പാറി നാം
വീഴുമ്പോഴും മായാതെ ചുണ്ടിൽ പുഞ്ചിരി.
പൂക്കാലം മാഞ്ഞുപോയേ
ഏകാന്തമായ് ഈ വേനലഴിയിൽ
തലചായ്ച്ചെൻ മാനസം നിഴലേറ്റവേ...
പകരം...ഒരു തിര പോകവേ...
പകരം...മറുതിരയാഞ്ഞണഞ്ഞിതാ...
തായ്‌മടിയുടെ ചൂടതൊന്നേ
തളരണ താരാട്ടുമൊന്നേ
പൂഞ്ചിറകിലെ ചോട്ടിലൊട്ടും ഉയിരുകളായ്.
വേർപെട്ടുപോകും വേളയിൽ
നാം വെച്ചുമാറി സ്വപ്നവും
ഈ യാത്രകൾ നീളില്ലേ വീണ്ടും ചേരുവാൻ...
അന്നോളം നിന്നെയും
നിൻ വാക്കിലെ തേൻമാരി നനവും
ആത്മാവിൽ ചേർത്തിവൻ വിളികാത്തിതാ...
പകരം...ഒരു തിര പോകവേ...
പകരം...മറുതിരയാഞ്ഞണഞ്ഞിതാ...
രുധിരം...പിറവി ആദ്യമായ്...
രുധിരം...പൊതിയണ ചങ്കുറപ്പിതേ...