തുറുപ്പുഗുലാൻ
തന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ് ഉണ്ണിത്താൻ എന്ന വിശ്വസ്ഥനെ ഏല്പിച്ച് വിദേശത്തേക്ക് പോയ മേനോൻ തിരികെ വരുമ്പോഴേക്കും താൻ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുകയും കുഞ്ഞുമോൻ അയാളുടെ സഹായത്തിനായി എത്തുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കുഞ്ഞുമോൻ/ ഗുലാൻ | |
ലക്ഷ്മി മേനോൻ | |
കൊച്ചു തോമ | |
മേനോൻ | |
സ്വാമി | |
രാമൻ കർത്താ | |
ഖാദർ | |
ശത്രു | |
ഉണ്ണിത്താൻ | |
ഡാൻസ് ടീച്ചർ | |
ചോലത്തടം രാഘവൻ | |
കഥ സംഗ്രഹം
കോടീശ്വരനായ മേനോൻ കൊച്ചിയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ ശ്രീധരൻ ഉണ്ണിത്താനെ ഏൽപ്പിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലിനോട് ചേർന്ന് ഒരു ചെറിയ സ്ഥലം കൊച്ചുതോമ എന്നയാൾക്ക് നൽകിക്കൊണ്ട് ഒരു തട്ടുകടനിർമ്മിക്കാനുള്ള സഹായവും ചെയ്ത് മേനോൻ സിംഗപ്പൂരിലേക്ക് പോകുന്നു. ഒരിക്കൽ മേനോനുമായി വഴക്കിട്ട ഒരു ഗുണ്ടയിൽ നിന്ന് ഗുരുതരമായി തനിക്ക് പരിക്കേറ്റതിനാൽ തന്റെ മകന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭയപ്പെട്ട കൊച്ചുതോമ മകൻ കുഞ്ഞുമോനെ കോഴിക്കോട്ടേക്ക് അയച്ചു.
ഇരുപത് വർഷത്തിന് ശേഷം, കൊച്ചുതോമയുടെ തട്ടുകട പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിന് കോട്ടം വരുത്തുന്നുവെന്ന് പറഞ്ഞ് കൊച്ചുതോമയോട് സ്ഥലം ഒഴിയാൻ ഉണ്ണിത്താൻ ആവശ്യപ്പെടുന്നു. ഉണ്ണിത്താൻ ടിപ്പർ വാസു എന്ന ഗുണ്ടയെ ഉപയോഗിച്ച് കൊച്ചുതോമയെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ കുഞ്ഞുമോൻ അവിടെയെത്തിയതിനെത്തുടർന്ന് ഉണ്ണിത്താൻ ലോക്കൽ പോലീസിനെ ഉപയോഗിച്ച് കൊച്ചുതോമയെ നീക്കം ചെയ്യുന്നു. ശേഷം ഉണ്ണിത്താൻ തന്റെ പണവും അധികാരവും ഉപയോഗിച്ച് കുഞ്ഞുമോനെയും കൊച്ചുതോമയെയും ജയിലിലാക്കുന്നു.
ഇതിനിടയിൽ, മകളുടെ വിവാഹം കാണാനായി മേനോൻ ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു.എന്നാൽ ഉണ്ണിത്താനും മക്കളും മേനോനെ കെണിയിലാക്കി ജയിലിലടയ്ക്കുന്നു.മേനോന്റെ മകൾ ലക്ഷ്മി അച്ഛനെ സഹായിക്കാൻ കേരളത്തിലേക്ക് പോകുന്നു.
തടവിലാക്കിയതിന് പ്രതികാരം ചെയ്യാൻ കുഞ്ഞുമോൻ, സ്വാമി എന്ന പണക്കാരൻ മുഖേന പഞ്ചനക്ഷത്ര ഹോട്ടലിലെ ബാർ വാടകയ്ക്കെടുക്കുകയും ഹോട്ടലിന്റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്യുന്നു.പല വഴിത്തിരിവുകൾക്കും ഒരുപാട് തെറ്റിദ്ധാരണകൾക്കും ഇടയിൽ ഗുലാൻ എന്ന കുഞ്ഞുമോൻ കൊച്ചുതോമയുടെ മകനാണെന്ന് ലക്ഷ്മിക്ക് വ്യക്തമാകുകയും മേനോന്റെ മകളാണ് ലക്ഷ്മി എന്ന് കുഞ്ഞുമോൻ തിരിച്ചറിയുകയും ചെയ്യുന്നു
Audio & Recording
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പിടിയാന പിടിയാന |
ഗാനരചയിതാവു് കൈതപ്രം | സംഗീതം അലക്സ് പോൾ | ആലാപനം വിനീത് ശ്രീനിവാസൻ |
നം. 2 |
ഗാനം
അലകടലിലു പിടപിടയ്ക്കണ ഞണ്ട് |
ഗാനരചയിതാവു് കൈതപ്രം | സംഗീതം അലക്സ് പോൾ | ആലാപനം ലിജി ഫ്രാൻസിസ്, മഹാദേവൻ |