അശ്വിൻ മേനോൻ
തിരുവനന്തപുരം സ്വദേശിയാണ് അശ്വിൻ മേനോൻ. കുട്ടിക്കാലം മുതലേ ക്ലാസിക്കൽ മ്യൂസിക്ക് സംഗീതം അഭ്യസിച്ചിരുന്ന അശ്വിൻ ഏഷ്യാനെറ്റ്, സൂര്യ, കൈരളി എന്നീ ടെലിവിഷൻ ചാനലുകളിലെ സംഗീത പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു. ആറാംക്ലാസിൽ പഠിയ്ക്കുമ്പോൾ അശ്വിൻ ഒരു മ്യൂസിക്കൽ ആൽബത്തിൽ പാട്ടുകൾ പാടിയിരുന്നു. ആൽബത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന വിനോദ് മംഗലത്ത് വഴിയാണ് അശ്വിന് സീരിയലിൽ അഭിനയിക്കുവാനുള്ള അവസരം ലഭിയ്ക്കുന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വലയം എന്ന സീരിയലിലായിരുന്നു അഭിനയിച്ചത്.
ജയരാജ് സംവിധാനം ചെയ്ത റെയിൻ റെയിൻ കം എഗെയ്ൻ എന്ന സിനിമയിൽ ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു. അതിനുശേഷം തസ്കര വീരൻ, രാജമാണിക്യം, തുറുപ്പുഗുലാൻ, പോക്കിരി രാജ, പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ച് അശ്വിൻ മേനോൻ ശ്രദ്ധനേടി. മാടമ്പി എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും, സ്മാർട്ട് സിറ്റി -യിൽ സുരേഷ്ഗോപിയുടെയും, ലയൺ, സ്വ.ലേ സ്വന്തം ലേഖകൻ എന്നീ സിനിമകളിൽ ദിലീപിന്റെയും കുട്ടിക്കാലം അവതരിപ്പിച്ചു. പതിനഞ്ചിലധികം സിനിമകളിൽ അശ്വിൻ മേനോൻ അഭിനയിച്ചിട്ടുണ്ട്.
കംപ്യൂട്ടർ സയൻസിൽ പിജി കഴിഞ്ഞ അശ്വിൻ മേനോൻ ഇപ്പോൾ അമേരിക്കയിൽ സോഫ്റ്റ്വെയർ പ്രൊഫഷണലായി ജോലി ചെയ്യുകയാണ്.