കുസൃതിക്കാറ്റ്
തങ്ങളെ അതിരു കടന്ന് ശാസിക്കുന്ന അദ്ധ്യാപികയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതി അവരുടെ മൂന്ന് വിദ്യാർത്ഥിനികൾ ഒപ്പിച്ചുവയ്ക്കുന്ന ഒരു കുസൃതി അദ്ധ്യാപികയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാക്കുന്ന വിള്ളലുകൾ, പ്രശ്നങ്ങൾ. അതിൽ നിന്നും എങ്ങനെ രക്ഷപെട്ടു എന്നതാണ് കുസൃതിക്കാറ്റ്.
Actors & Characters
Actors | Character |
---|---|
നന്ദഗോപാൽ | |
ഇന്ദിര നന്ദഗോപാൽ | |
തവള കറിയാച്ചൻ | |
മാധവൻ കുട്ടി | |
ഡോ കെ ഗോപാല മേനോൻ | |
ഗംഗ | |
രാജീവ് | |
പ്രിൻസിപ്പാൾ | |
റിയ | |
ആരോഗ്യം | |
മോണിക്ക | |
രേഷ്മ | |
ട്രീസ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
ക്രിസ്തീയ ഭക്തിഗാന ആല്ബങ്ങളിലൂടെ ശ്രദ്ധേയനായ ടോമിന് തച്ചങ്കരി സംഗീതസംവിധാനം നിര്വഹിച്ച ആദ്യ സിനിമ ആയിരുന്നു കുസൃതിക്കാറ്റ്.ടൈറ്റില് ഗാനത്തില് അദ്ദേഹം രണ്ടുവരി പാടിയിട്ടുമുണ്ട്.
ദമ്പതികളായ, ഇന്ദു എന്ന ഇന്ദിരയും (കനക ) നന്ദു എന്ന നന്ദഗോപാലനും(ജയറാം ) ഒരേ കോളേജിലെ അദ്ധ്യാപകർ ആണ്. ഇന്ദു സുവോളജിയും നന്ദു ഇംഗ്ലീഷുമാണ് പഠിപ്പിക്കുന്നത്. കുട്ടികൾ ഇല്ല. ഇന്ദു വളരെ അച്ചടക്കമുള്ളവളും കൃത്യനിഷ്ഠക്കാരിയുമാണ്. അവൾ ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്നും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും. എന്നാൽ നന്ദു നേരെ മറിച്ചാണ്. കളിയും ചിരിയും തമാശകളും ഒക്കെയായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്. അയാളുടെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് വളരെ ഇഷ്ടമാണ്,പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഇന്ദുവിന്റെ അച്ഛൻ(ഇന്നസെന്റ്)അമേരിക്കയിലാണ്. കുട്ടികളില്ലാത്ത അമ്മാവൻ ഡോക്ടർ ഗോപാല മേനോൻ (ഒടുവിൽ ഉണ്ണികൃഷ്ണൻ ) അമ്മാവി(കനകലത)എന്നിവർ അമ്മയില്ലാത്ത ഇന്ദുവിനെ ദത്തെടുത്ത് വളർത്തിയതാണ്. അമ്മാവനും അമ്മാവിയുമാണ് അവൾക്ക് എല്ലാം. ഇന്ദുവിന്റെ അയൽക്കാരിയാണ് ട്രീസ(മിനി അരുൺ ). ട്രീസയുടെ ഭർത്താവ് ദുബായിലാണ്. അവളും അമ്മായിഅമ്മ (ഫിലോമിന)യും ആണ് വീട്ടിലുള്ളത്. അവളുടെ വീട്ടിൽ ഫോൺ ഇല്ലാത്തത് കൊണ്ട് ഇന്ദുവിന്റെ ഫോൺ ആയിരുന്നു അവൾക്കൊരു ആശ്വാസം . അവളുടെ ഭർത്താവ് സ്ഥിരമായി ആ നമ്പറിൽ വിളിച്ചാണ് സംസാരിച്ചിരുന്നത്.
തവള കറിയാച്ചൻ എന്ന് കുട്ടികൾ വിളിക്കുന്ന കറിയാച്ചൻ( വി ഡി രാജപ്പൻ )ഇന്ദുവിന്റെ കോളേജിലെ പ്യൂൺ ആണ്. അയാളുടെ ഭാര്യ ചിന്നമ്മ(രാഗിണി )അതേ കോളേജിലെ ലൈബ്രെറിയൻ. സുവോളജി ലാബിലേയ്ക്ക് തവളകളെ കൊണ്ടു വരുന്നത് കറിയാച്ചൻ ആയത് കൊണ്ടാണ് കുട്ടികൾ അയാളെ തവള എന്ന് വിളിച്ച് കളിയാക്കിയിരുന്നത്. ആരോഗ്യ സ്വാമി (ഇന്ദ്രൻസ് ) ഡോക്ടർ മേനോന്റെ സഹായിയും ഡിസ്പെൻസറിയിലെ കോമ്പൗണ്ടറുമാണ്. മാധവൻ കുട്ടി (ജഗതി) ഡോക്ടറുടെ സുഹൃത്തും പത്ര മാസികകളിൽ മനോരോഗ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവനുമാണ്. ചെറുപ്പക്കാരിയായ കല്യാണി(കെ ആർ വത്സല )ഇന്ദുവിന്റെ വീട്ടിലെ ജോലിക്കാരിയാണ്. ഇന്ദുവിന് അവളെ വിശ്വാസമില്ല, അവളെ എന്നല്ല ഒരു പെണ്ണിനേയും. നന്ദു തന്റേത് മാത്രമായിരിക്കണം എന്ന പൊസ്സസ്സീവ്നെസ് മൂലമാണത്.
ഇന്ദുവിന്റെ ക്ലാസ്സിലെ മൂന്ന് വിദ്യാർത്ഥിനികൾ, രേഷ്മ(ശാരദ പ്രീത,) പ്രിയ(തെസ്നി ഖാൻ), മോണിക്ക(സോണിയ) എന്നിവർ പഠിത്തത്തിൽ ശ്രദ്ധിക്കാത്ത, കുസൃതികൾ ഒപ്പിക്കുന്നവർ ആണ്. ഇന്ദു അവരെ ശാസിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ല. ഇന്ദുവിന്റെ എല്ലാ ക്ലാസ്സുകളിൽ നിന്നും എന്തെങ്കിലും കുസൃതി ഒപ്പിച്ച അവരെ പുറത്തേയ്ക്ക് പറഞ്ഞയ്ക്കേണ്ടി വരുന്നുണ്ട്. അതേ ക്ലാസ്സിലെ മറ്റൊരു വിദ്യാർത്ഥിനിയാണ് ഗംഗ തോമസ് (ചിപ്പി ). സുന്ദരിയും സൗമ്യയുമായ അവൾ പഠിക്കാനും മിടുക്കിയാണ്. നഗരത്തിലെ ബിസിനസ്സ്കാരായ പാറേപ്പറമ്പിൽ തറവാട്ടിലെ സഹോദരന്മാരുടെ (മാണി സി കാപ്പൻ, കുണ്ടറ ജോണി) ഏക സഹോദരിയാണവൾ. ആ സഹോദരന്മാർ തല്ലാനും കൊല്ലാനും മടി കാട്ടാത്തവരാണ്. കറിയാച്ചന് സുന്ദരിയായ ഭാര്യ ചിന്നമ്മയെ എപ്പോഴും സംശയമാണ്. രാത്രി മദ്യപിച്ച് വന്ന് അവളെ തല്ലുന്നതും തൊഴിക്കുന്നതും പതിവാണ്. അഞ്ച് വയസ്സായ മകൾ ഇതൊക്കെ കാണുന്നത് അയാൾക്ക് ഒരു പ്രശ്നവുമല്ല.
ഇന്ദുവുമായി തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് അവളെ ഒരു പാഠം പഠിപ്പിക്കണമെന്ന് രേഷ്മയും സംഘവും തീരുമാനിക്കുന്നു. അവളുടെ വ്യക്തി ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കണമെന്ന് കൂട്ടുകാരൻ ഫ്രഡ്റിക് അഭിപ്രായപ്പെട്ടു. നന്ദു ക്ലാസ്സിൽ വന്നാൽ മുൻ നിരയിൽ ഇരിക്കുന്ന ഗംഗയുടെ ബുക്ക് വാങ്ങിയാണ് ക്ലാസ് എടുത്തിരുന്നത്. ഇത് ശ്രദ്ധിച്ച രേഷ്മയും കൂട്ടരും ഗംഗയറിയാതെ അവളുടെ പുസ്തകത്തിൽ "എനിക്ക് ഒരുപാട് ഇഷ്ടമാണ് "എന്ന് എഴുതിയ ഒരു ലെറ്റർ ഒളിപ്പിച്ചു വച്ചു. പതിവ് പോലെ ഗംഗയുടെ പുസ്തകം എടുത്ത് പാഠം ആരംഭിച്ച നന്ദു ആ ലെറ്റർ കണ്ട് പരിഭ്രാന്തനായി, ശരീരമാകെ വിയർത്തു. ഇത് കണ്ട രേഷ്മയും കൂട്ടുകാരികളും സന്തുഷ്ടരായി. അസ്വസ്ഥനായി ക്ലാസ്സ് പാതിയിൽ നിറുത്തി നന്ദു പുറത്തേയ്ക്ക് പോയി. കോളേജ് കോമ്പൗണ്ടിലൂടെ ഇനി എന്ത് ചെയ്യണം എന്നറിയാതെ ആലോചിച്ചു നടന്ന അവന്റെ കയ്യിലിരുന്ന ആ ലെറ്റർ താഴെ വീണു. ആ വഴി വന്ന ചിന്നമ്മ അതെടുത്ത് നന്ദുവിന് കൈമാറി. യാദൃച്ഛിമായി ഇത് കറിയാച്ഛൻ കണ്ടു. സംശയാലുവായ അവൻ ആ കത്തിൽ എന്താണെന്നുള്ളതെന്ന് ഒളിഞ്ഞിരുന്നു മനസ്സിലാക്കി. ഭാര്യയെ തല്ലാനുള്ള ഒരു കാരണം കൂടി അവന് കിട്ടി. കാന്റീന് സമീപം നിന്നിരുന്ന ഗംഗയുടെ കയ്യിൽ അവളുടെ കത്ത് തിരിച്ചേൽപ്പിച്ചു നന്ദു. പക്ഷെ അത് നന്ദു തനിക്ക് നൽകിയ പ്രണയ ലേഖനം ആണെന്ന് തെറ്റിദ്ധരിച്ച ഗംഗ വിഷണ്ണയായി. രേഷ്മയെയും കൂട്ടരെയും സഹായിക്കാൻ ഫ്രഡ്റിക് എത്തി. അവൻ ഗംഗയെ ഫോൺ ചെയ്ത് നന്ദുവിന്റെ ശബ്ദത്തിൽ സംസാരിച്ചു അവളെ ക്യാന്റീനിലേയ്ക്ക് ക്ഷണിച്ചു രേഷ്മ നന്ദുവിനെ ഫോൺ ചെയ്തു. ഫോൺ എടുത്തത് ഇന്ദുവായിരുന്നു. നന്ദുവിനോട് ഗംഗയാണെന്ന് പറഞ്ഞ് കാന്റീൻ ഭാഗത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. ആരാണ് ഫോൺ ചെയ്തത് എന്ന് ചോദിച്ച ഇന്ദുവിനോട് അത് ഡോക്ടർ അമ്മാവൻ ആണെന്ന് നന്ദു പറഞ്ഞു. നന്ദു പുറത്തു പോയ ശേഷം മറ്റൊരു ഫോൺ വന്നു ഇന്ദുവിന്. ഫ്രഡ്റിക് ഒരു അഭ്യൂദയാകാംക്ഷി ആണെന്ന് പരിചയപ്പെടുത്തി പറഞ്ഞു നന്ദു തന്റെ കാമുകി ഗംഗയെ കാണാൻ കാന്റീൻ ഭാഗത്തേയ്ക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞു. ഒന്ന് ഞെട്ടിയ ഇന്ദു ആദ്യം അമ്മാവന് ഫോൺ ചെയ്തു, അമ്മാവൻ നന്ദുവിന് ഫോൺ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കി നേരെ ക്യാന്റീനിലേയ്ക്ക് പോയി. അവിടെ നന്ദുവിനെയും ഗംഗയെയും കണ്ട് അവൾ ആകെ തളർന്നു. ഗംഗയുടെ സഹോദരന്മാർ വീട്ടിൽ വന്ന് ഇന്ദുവിനെ ഭീഷണിപ്പെടുത്തി. അതോടെ ഇന്ദു, നന്ദുവിൽ നിന്നകന്ന് അമ്മാവന്റെ വീട്ടിൽ അഭയം തേടി.
അജ്ഞാത ഫോൺ ചെയ്തത് കറിയാച്ഛൻ ആകാൻ സാധ്യതയുണ്ടെന്ന് മാധവൻ പറഞ്ഞപ്പോൾ നന്ദു, കറിയാച്ചനെ ഒന്ന് വിരട്ടി. എന്നാൽ ഇവന്റെ കാൽ തല്ലി ഓടിക്കണം എന്ന് കരുതി കറിയാച്ചൻ കുറെ ഗുണ്ടകളെയും കൂട്ടി നന്ദുവിനെ പിന്തുടർന്ന് പാറേപ്പറമ്പിൽക്കാരുടെ ബാറിൽ എത്തി. നന്ദു പാറേപ്പറമ്പിൽക്കാരുടെ ബാറിൽ പോയി തല്ലുണ്ടാക്കി. കറിയാച്ചന്റെ ഗുണ്ടകൾ നന്ദുവിന്റെതാണെന്ന് തെറ്റിദ്ധരിച്ച പാറേപറമ്പിൽക്കാർ അവനെ തല്ലി. ഈ സംഭവത്തിൽ പരിക്കേറ്റ നന്ദുവിനോട് സിമ്പതി ഉണ്ടാക്കി നന്ദുവിനെയും ഇന്ദുവിനെയും ഒരുമിപ്പിക്കാൻ മാധവൻ നടത്തിയ ശ്രമം വിജയിച്ചു. അവർ എല്ലാം മറന്ന് വീണ്ടും ഒന്നായി.
ചിന്നമ്മ, മാധവനെ കണ്ട് കറിയാച്ചന്റെ ദേഹോപദ്രവത്തിൽ നിന്നും രക്ഷപെടാൻ ഉപദേശം തേടി. ആദ്യം അത് വിജയിച്ചില്ലയെങ്കിലും അവസാനം അത് ഫലം കണ്ടു തുടങ്ങി. ഇനി കോളേജിലേയ്ക്ക് മടങ്ങി വരില്ല എന്ന് കരുതിയിരുന്ന ഇന്ദു വീണ്ടും ഭർത്താവ് നന്ദുവിനോടൊപ്പം വന്നപ്പോൾ രേഷ്മയും കൂട്ടരും പരുങ്ങലിലായി. പരാജയം സമ്മതിച്ചു കൊടുക്കാൻ അവർ തയ്യാറായില്ല. മറ്റൊരു പ്ലാൻ അവർ മെനഞ്ഞെടുത്തു. വീട്ടിൽ നന്ദു ഒറ്റയ്ക്ക് ആയിരുന്ന ഒരു ദിവസം രേഷ്മ ഫോൺ ചെയ്ത് ട്രീസയുടെ കസിൻ ആണെന്നും ട്രീസയോട് സംസാരിക്കണമെന്നും പറഞ്ഞു. ട്രീസയെ വിളിച്ചു വരുത്തിയാൽ മതി. വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. ട്രീസ വന്ന് കാത്തിരുന്നു പക്ഷെ ഒരു ഫോണും വന്നില്ല. കാത്തിരുന്ന് മുഷിഞ്ഞ ട്രീസ മടങ്ങാൻ തുടങ്ങവേ ഇന്ദു വന്നു. ട്രീസയെ ഇന്ദു കണ്ടാൽ സംഗതി വീണ്ടും വഷളാകുമെന്ന് കരുതി നന്ദു, ട്രീസയെ അവളുടെ എതിർപ്പ് അവഗണിച്ച് വീട്ടിൽ ഒളിപ്പിച്ചു. നിർഭാഗ്യവശാൽ ഇന്ദു ഒളിച്ചിരുന്ന ട്രീസയെ കണ്ടു, ഒളിപ്പിച്ചത് ഏതോ ബന്ധമുള്ളത് കൊണ്ടാണെന്ന് കരുതി ഇന്ദു ഒരിക്കൽ കൂടി നന്ദുവിൽ നിന്നകന്ന് അമ്മാവന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി.
ഫ്രഡ്റികിന് ഗംഗയുടെ മേൽ ആകർഷണമുള്ളത് കൊണ്ട് അവൻ നന്ദുവാണെന്ന് പറഞ്ഞ് ഗംഗയ്ക്ക് ഫോൺ ചെയ്തു. പക്ഷെ ഫോണെടുത്തത് അവളുടെ സഹോദരൻ. വീണ്ടും തങ്ങളുടെ സഹോദരിയെ നന്ദു ശല്യം ചെയ്യുന്നുവെന്ന് കരുതി പാറേപ്പറമ്പിൽ സഹോദരന്മാർ കോളേജിൽ പോയി നന്ദുവിനെ ഒരുപാട് തല്ലി. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ അവനെ അടിച്ചു. ഇന്ദുവും അത് കണ്ടു. പ്രിൻസിപ്പൽ (പെല്ലിശ്ശേരി ) വന്നാണ് അവനെ രക്ഷിച്ചത്. നന്ദു തല ചുറ്റി വീണ് ആശുപത്രിയിൽ ആയി. മാധവൻ ഒരിക്കൽ കൂടി ഒരു അടവ് പ്രയോഗിച്ചു. ആശുപത്രിയിൽ കഴിയുന്ന നന്ദു ഒരു മാറാരോഗത്തിനടിമയാണെന്നും അയാൾ കുറച്ചു ദിവസം മാത്രമേ ജീവിച്ചിരിക്കു എന്നും ഇന്ദുവിനോട് പറഞ്ഞു. ഈ രോഗത്തിന് മരുന്ന് പോലും കണ്ടു പിടിച്ചിട്ടില്ല എന്ന് അവൻ കൂട്ടി ചേർത്തു. അത് ഇന്ദുവിൽ മാറ്റങ്ങളുണ്ടാക്കി. അവൾ നന്ദുവിനെ സ്വീകരിച്ചു, കോളേജിലും അത് മാറ്റങ്ങൾ ഉണ്ടാക്കി. ഇന്ദുവിന്റെ അച്ഛൻ അമേരിക്കയിൽ നിന്നും എത്തി. നന്ദുവിനെ തല്ലുന്നത് കണ്ട രേഷ്മയും കൂട്ടുകാരും നന്ദുവിന്റെ രോഗവിവരം അറിഞ്ഞ് തങ്ങൾ ചെയ്ത തെറ്റ് ഓർത്ത് പശ്ചാത്തപിച്ചു. അവർ ചെയ്ത തെറ്റുകൾ എല്ലാം നന്ദുവിന്റെയും ഇന്ദുവിന്റെയും മുന്നിൽ ഏറ്റു പറഞ്ഞു. നന്ദു നിർദോഷിയാണെന്ന് മനസ്സിലായി. കൂട്ടത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി. ഇന്ദു ഗർഭിണിയാണെന്ന വാർത്ത നന്ദുവിന് ഇരട്ടി മധുരമായി.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |