ചിപ്പി
Chippy
മമ്മൂട്ടിയുടെ മകളായി "പാഥേയം" എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിപ്പി, 1975 ജൂണ്‍ ഒന്നിന് ഷാജിയുടെയും തങ്കത്തിന്റെയും മൂത്തമകളായി തിരുവനന്തപുരത്ത് ജനിച്ചു. 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട് ചിപ്പി. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്. ഇതിനിടയിൽ ചില പരസ്യ ചിത്രങ്ങളിലും ചിപ്പി അഭിനയിച്ചു. സംവിധായകൻ എം രഞ്ജിത്ത് ആണ് ചിപ്പിയുടെ ഭർത്താവ്. ഒരു മകൾ അവന്തിക. അവന്തിക ക്രിയേഷൻസ്ന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് രഞ്ജിത്തും ചിപ്പിയും.