ജിലു ജോസഫ്

Gilu Joseph
Gilu Joseph
Date of Birth: 
Wednesday, 14 March, 1990
എഴുതിയ ഗാനങ്ങൾ: 8

1990 മാർച്ച് 14 -ന് കർഷകരായ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകളായി ഇടുക്കിയിലെ കുമളിയിൽ ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജിലു ജോസഫ് എയർലൈൻ കമ്പനിയായ ഫ്ലൈദുബായിൽ കാബിൻ ക്രുവായി ജോലിയിൽ ചേർന്ന് ദുബൈയിൽ താമസമാക്കി. 2009 മുതല്‍ ബ്ലോഗിൽ സാന്നിധ്യമറിയിക്കുന്നു. 2008 മുതല്‍ പ്രവാസി. സി എല്‍ എസ് ബുക്സ് വഴി , ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി, വേനല്‍ പൂക്കൾ, ചില കാത്തിരിപ്പുകൾ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

2015 -ൽ ലൈല ഓ ലൈല എന്ന സിനിമയ്ക്ക് വേണ്ടി ഗാനം രചിച്ചുകൊണ്ടാണ് ജിലുജോസഫ് സിനിമാലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് രണ്ട് പെൺകുട്ടികൾ ഹിയർ വീ ഗോ,  ഒറ്റമുറി വെളിച്ചം എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ ഗാനങ്ങൾ രചിച്ചു.  2016 -ൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ജിലു ജോസഫ്  അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. തൃശ്ശിവപേരൂര്‍ ക്ലിപ്തം, അബ്രഹാമിന്റെ സന്തതികൾ, രണംഅഞ്ചാം പാതിരാ,  ഭ്രമം  എന്നിവ ജിലു ജോസഫ് അഭിനയിച്ച സിനിമകളിൽ ചിലതാണ്. അഭിനയം, എഴുത്ത് എന്നിവകൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ് ജിലു ജോസഫ്.

 

  Facebook