ചിലങ്കകൾ തോൽക്കും

ചിലങ്കകൾ തോൽക്കും ചുവടോടെൻ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെൻ ചമയം
ഇതളഴകോടെ നടമാടി
മലരിതളൊന്നിൽ മധുവായ്..
തരളിത രാവിൻ കനലായ്
നിറയുകയാണിന്നിവിടെ..
തനുവിനെ അതിമൃദു വിരലുകളൊരു സുഖ-
ശീതള പുളകിത ലഹരിയിലൊരു ചെറു
തെന്നലുപോൽ പുൽകിടുവാൻ.. ഞാനിവിടെ
ചിലങ്കകൾ തോൽക്കും ചുവടോടെൻ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെൻ ചമയം

രാത്രിതൻ കൂട്ടിൽ ഞാൻ.. മിന്നുമൊരു താരകമാല
വാനിലെ വെൺതിങ്കൾ ചേലിലിത് മാദക ലീല
മാറിലൊരു പൊന്മുല്ലയിലായ് നീ മൃദു ചുംബനമേകൂ
കാമനുണരുമ്പോൾ ഒരു പൂവമ്പിന് സ്പന്ദനമേകൂ
മേനി അഴകിൽ ചൂടു നിറയും
നാഥനിതു മന്ത്രിക ലോകം..
ഒന്ന് കവരാൻ എന്നരികിൽ
ആനന്ദം കൊണ്ട് മയങ്ങാൻ..
ഈണമിതു മെല്ലെ എങ്ങുമൊരു
നിശയുടെ കുസൃതി നിറച്ചുവോ ..
ഈ ഉടലിൽ ഏതു കൈ പതിയേ
തഴുകവേ അതിസുഖ തരള ഹൃദയമുണരും

ചിലങ്കകൾ തോൽക്കും ചുവടോടെൻ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെൻ ചമയം

അന്തിനേരം മെല്ലെ തഞ്ചുമൊരു തൂവലുപോലെ
പാതിരാ കാറ്റിൽ ഞാൻ ആടുമൊരു മോഹന നൃത്തം
തേൻ കിനിയുമീ മെയ്യിതു പൊള്ളുന്നൊരു വേനലുപോലെ
പൂ കുടയുമീ ചുണ്ടിനെ നുള്ളാനൊരു കാമുകനുണ്ടോ
നെഞ്ചു നിറയും മൊഞ്ച് നുകരാൻ
കൊഞ്ചിയൊരു സുന്ദരഗാനം
പാടിയണയും ചില്ലയിൽ ഞാനേതോ തേൻകനിയല്ലേ
ഇതുവരെയുമെന്നരികിലൊരു ചെറുചിരിമൊഴി തന്നുവോ   
മേനി പൊതിയുന്ന കണ്ണുകളിലൊരു
ശരമതിലതി മധുര തരളമൊഴുകി   

ചിലങ്കകൾ തോൽക്കും ചുവടോടെൻ നടനം
ഇരുട്ടിന്നു മേലെ വിടരുന്നെൻ ചമയം

"@ Copyright : Copying to other websites is strictly prohibited"

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chilankakal

Additional Info

Year: 
2017

അനുബന്ധവർത്തമാനം