ചിന്തിച്ചോ നീ
പ്രിയനേ..
മധുര ലഹരി തഴുകി നമ്മൾ ഒന്നിച്ചാടി
ഇവിടെ ഇരവു പലത് നമ്മൾ ഒന്നിച്ചോടെ
പുലരി വിരിയുമിനിമിനിയുമെന്തോ നാളെ
വെറുതെ ചിന്തിച്ചോ നീ...
ചിന്തിച്ചോ നീ ശെരിക്കും ചിന്തിച്ചോ നീ
ഇടയ്ക്കിടെ മനസിലെന്നെ ചിന്തിച്ചോ നീ
ചിന്തിച്ചോ നീ.. ശെരിക്കും ചിന്തിച്ചോ നീ
കണ്മുനയാൽ തലോടിയെന്തോ മന്ത്രിച്ചോ നീ
നിറങ്ങളാൽ പുണർന്ന രാവിൽ
കൊലുസ്സിതിൻ കിലുക്കമോടെ
അടുത്തു ഞാൻ വരുന്ന നേരം
അന്തിച്ചോ നീ ..
ജമന്തിതൻ ദളങ്ങളോടെ വിരിഞ്ഞൊരീ കിനാവിലേറി
തിടുക്കമെൻ തുടിപ്പിലെങ്ങോ ചുംബിച്ചോ നീ..
ചിന്തിച്ചോ നീ ശെരിക്കും ചിന്തിച്ചോ നീ ..
ആർദ്രമായ് നിന്നുള്ളിൻ
ആഴി വാതിൽ ചാരെ വന്നാൽ
വിലോലമെൻ സുഗന്ധമെന്നും
മോഹിച്ചോ നീ..
വസന്തവും വെണ്ണിലാവും
വന്നും പോയും മാറുമ്പോഴും
മനസ്സിലാ പൂമണങ്ങൾ ലാളിച്ചോ നീ ...
അനുരാഗം.. മഴയായി ..
അനുരാഗം.. മഴയായി..
സിരയാകെ കുളിരായ്
സുമശര നടനമേ...
പാതിരാ ശലഭം പോൽ മധു തൂകി വരുമെന്നെ
പലരാവിൽ ഒരുപോലെ കൊഞ്ചിച്ചോ നീ
പാതിയിൽ വീഴുന്ന മുറിയുന്ന മൊഴിയോടെ
ചെവിയോരം ഇനിയെന്തോ ചോദിച്ചോ നീ
(ചിന്തിച്ചോ നീ ശെരിക്കും)
നൂപുരം കാണാതെ ഞൊറിനീക്കി വന്നു മെല്ലെ
നിലാവിനാൽ എന്നെ നിന്നിൽ ബന്ധിച്ചോ നീ
മനസ്സിലോ മേഘം മൂടി
മോഹം മെയ്യിൽ തീയായ് മാറി..
ഉരസിതിൽ പുൽകി ചായ്യാൻ ദാഹിച്ചോ നീ
നിശായാകെ.. നിറവോടെ..
നിശായാകെ.. നിറവോടെ..
ഒരു റോസാ മലരായി മുഖപടമണിയവേ
പാതിരാമഞ്ഞാലും മധുപാത്രമൊഴിഞ്ഞാലും
ലയലാസ്യ നടമാടാൻ യാചിച്ചോ നീ
കാണിയെ പ്രിയനാക്കി ദിനമോരോ വധുവായി
വരുമെന്നിൽ അനുരാഗം ചാലിച്ചോ നീ
(ചിന്തിച്ചോ നീ ശെരിക്കും)
" Copying to other websites is strictly prohibited..."