കാറ്റിൻ ഗതി

കാറ്റിൻ ഗതി വേഗം കണ്ണിലെരിനാളം
കാതമേറെ പായുകയല്ലേ..
വേനൽ പുക പോലെ നീറുന്നിട നെഞ്ചം
തീരമേറാൻ പായുകയല്ലേ..
തനിയേ പൊരുതും ജനിമൃതി സമരം
പിറകേ അണയും എതിരിടുമരികൾ
ഇതിലേ.. ഇതിലേ..  
കഥ നീ തുടരൂ അകലെ പറയൂ..
(കാറ്റിൻ ഗതി വേഗം)

സ്‌മൃതിയുടെ പൂവുകൾ വഴിയിൽ നീളെ
പൊഴിയുവതാരിനി ഈ അകതാരിൽ
പഴയൊരു നാളിലെ മധുരം പോലും
ചുടു കനലായതിൽ ഉരുകുന്നോ..
പകയേതോ കടലായി
ചുടു മനസ്സാകെ പടർന്നേ..
അതിലോരോ തിരയായി  
തിരയേറീടുക നീ ..
തരിപോലും തളരാതെ
ദിശ മറക്കാതെ തുടർന്നേ
മറുതീരം ഞൊടിയിലെ സ്വയമേറീടുക നീ
(കാറ്റിൻ ഗതി വേഗം)

വിധിയുടെ നാടകം --- ഗന്ധം
ചുരുളഴിയുന്നൊരു കഥയെന്തോ
പല പദമാടിയ പകലിൻ വേഷം
ഒരു വിട സന്ധ്യയിൽ മറയുന്നോ
കരളാകെ ഒരു നോവിൻ
മുറിവുണങ്ങാതെ പിടഞ്ഞേ
അത് മായാൻ ശമമേകാൻ ദിനം ഓടീടുകയോ
ഇനിയെന്തോ അറിയാതെ
പലവഴിക്കായി പറന്നേ
ഒരു നാളം തിരയുന്നോ ഇരാവാകെ ഇനി നീ
(കാറ്റിൻ ഗതി വേഗം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kattin Gathi

Additional Info

Year: 
2017

അനുബന്ധവർത്തമാനം