തനിയേ ഇരുളിൽ

തനിയേ ഇരുളിൽ.. വഴി തിരഞ്ഞു ഞാൻ
നോവും മനം.. നിന്നെ തേടുമ്പോൾ...
പൂന്തിങ്കളും എങ്ങോ... മായുന്നൂ
കാവലായ് ഞാൻ വന്നു.. നിൻ..
മഞ്ഞിൻ പൂന്തോപ്പിൽ...
ദൂരെയായ് നീ പോകവേ.. പൊള്ളുന്നെന്നുള്ളം..
വേനൽപ്പൂ പോലെ ഇന്നെന്നാത്മാവിൽ
താരാട്ടിന്നീണം... മെല്ലേ മായുന്നു
തനിയേ ഇരുളിൽ.. വഴി തിരഞ്ഞു ഞാൻ
ഉം ..ഉം ..ആ..ഉം ..ആ...

ഉയിരിലെ വിൺദീപമായ് വന്നു നീ എന്നിൽ
അരുമയാമെൻ ലോകവും.. എന്നും നീ മാത്രം
ഇന്നീ കൂട്ടിൽ ഞാൻ.. താനേ ചായുന്നു...
ആരും കാണാതെ.. കണ്ണീർ തൂകുന്നു
ഈ തമസ്സിൻ മേലെയായി
സൂര്യനെ നീയൊന്നു വന്നെങ്കിൽ...
ഒരു നിമിഷം.. അരികേ.. കിരണവുമായ്
തനിയേ ഇരുളിൽ വഴി തിരഞ്ഞു ഞാൻ

അകലെയേതോ മഴയിലായ്...
നീയും നനയുന്നോ...
കുടയുമായ് ഞാൻ.. വന്നിടാം.. ഏറെ വൈകാതെ
എങ്ങോ പോകുന്നോ.. നിൻ തീരം തേടീ...
എന്തേ ചെയ്യേണ്ടൂ.... ഈ.. ആഴം താണ്ടാൻ
വാനിലേതോ താരമെന്നെ..
നീളെയേതോ പാത കാട്ടുന്നു...
അതുവഴിയേ.. വെറുതേ.. തുഴയുകയായ്

തനിയേ ഇരുളിൽ.. വഴി തിരഞ്ഞു ഞാൻ
നോവും മനം നിന്നെ തേടുമ്പോൾ..
പൂന്തിങ്കളും എങ്ങോ.. മായുന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaniye irulil

Additional Info

Year: 
2017

അനുബന്ധവർത്തമാനം